|    Oct 23 Tue, 2018 4:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മുസ്്‌ലിം പ്രവേശന വിലക്കിനെ അപലപിക്കാന്‍മടിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് വിമര്‍ശനം

Published : 30th January 2017 | Posted By: fsq

 

ലണ്ടന്‍: ഏഴ് മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരെ യുഎസില്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ അപലപിക്കാന്‍ മടിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷവും രാഷ്ട്രീയപ്രസ്ഥാനങ്ങളും. ട്രംപിന്റെ പ്രവേശനവിലക്ക് തീരുമാനം പുറത്തുവന്നതിനു പിന്നാലെ ഇതുസംബന്ധിച്ച് പ്രതികരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു തെരേസ മേയ് സ്വീകരിച്ചത്. എന്നാല്‍, പിന്നീട് ഈ വിഷയത്തില്‍ മേയുടെ വൈകിയ പ്രതികരണം പുറത്തുവരുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച മേയ് യുഎസ് സന്ദര്‍ശിച്ചിരുന്നു. ട്രംപ് പ്രവേശന വിലക്ക് പ്രഖ്യാപിക്കുന്നതിനു മുമ്പായിരുന്നു സന്ദര്‍ശനം. ട്രംപിന്റെ പ്രഖ്യാപന സമയത്ത് തുര്‍ക്കിയിലായിരുന്ന മേയ് ആ ഉത്തരവിനെ അപലപിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ബ്രിട്ടനില്‍ തിരിച്ചെത്തിയ ശേഷം മേയ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി പ്രസ്താവന പുറത്തുവിട്ടു. യുഎസിന്റെ കുടിയേറ്റ നയം  അവരുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു മേയുടെ പ്രതികരണം. ഇത്തരമൊരു തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്നും മേയ് അഭിപ്രായപ്പെട്ടു. എന്നാല്‍, ട്രംപിന്റെ തീരുമാനത്തെ അപലപിക്കാത്ത മേയുടെ നടപടി ഭീരുത്വമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബ്രിട്ടിഷ് മൂല്യങ്ങളുടെ ദുര്‍ബലമായ പരാജയമാണ് മേയുടെ പ്രതികരണത്തില്‍ കാണുന്നതെന്ന് പ്രതിപക്ഷകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ എംപി ജെറമി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിനു പുറമെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപിമാരും മേയ്‌ക്കെതിരേ സമാനമായ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. അതേസമയം, ഏഴു രാജ്യങ്ങള്‍ക്കു വിസ വിലക്കും അഭയാര്‍ഥി വിലക്കും ഏര്‍പ്പെടുത്തിയ യുഎസ് നടപടിയെ യുഎന്‍ വിമര്‍ശിച്ചു. മത-വംശ-ദേശ വിവേചനങ്ങളില്ലാതെ എല്ലാ അഭയാര്‍ഥികളെയും സ്വാഗതം ചെയ്യുകയും തുല്യ പരിഗണന നല്‍കുകയും ചെയ്ത അമേരിക്കയുടെ സുദീര്‍ഘ പാരമ്പര്യം തുടരണമെന്ന് യുഎസ് പ്രസിഡന്റിനോട് യുഎന്നിന്റെ വിവിധ ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു. അതേസമയം, ട്രംപിന്റെ ഉത്തരവിനോടു പ്രതികരിക്കാനില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ വക്താവ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss