|    Jul 16 Mon, 2018 10:16 pm
FLASH NEWS

മുസ്്‌ലിം-ദലിത് അതിജീവനം തടയാന്‍ ശ്രമം: തുളസീധരന്‍ പള്ളിക്കല്‍

Published : 14th September 2017 | Posted By: fsq

 

മുണ്ടേരി: രാജ്യത്ത് ശക്തിപ്പെടുന്ന മുസ്്‌ലിം-ദലിത് അതിജീവനം തടയാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. എസ്ഡിപിഐ മുണ്ടേരിമൊട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്്‌ലിം, ദലിത് ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത എസ്ഡിപിഐ രാഷ്ട്രീയ ശാക്തീകരണത്തിലൂടെ പുതുവഴികള്‍ തേടുകയാണ്. ഇതില്‍ വിറളിപൂണ്ട സംഘപരിവാരവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും മുസ്്‌ലിംലീഗുമെല്ലാം ഇല്ലാത്ത ആരോപണങ്ങള്‍ പടച്ചുണ്ടാക്കുകയാണ്. രാഷ്ട്രീയ ശാക്തീകരണത്തിനു പ്രാധാന്യം നല്‍കുന്ന ഒരു സംഘത്തെ തീവ്രവാദമെന്നും ഐഎസ് എന്നുമുള്ള ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്. വിശപ്പില്ലാത്ത ഇന്ത്യ, ഭയമില്ലാത്ത ഇന്ത്യ എന്ന മഹത്തായ മുദ്രാവാക്യവുമായാണു എസ്ഡിപിഐ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കം മുതല്‍ തന്നെ ഇതിനെതിരേ പല ആരോപണങ്ങളുമുയര്‍ത്തി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ഗൗരി ലങ്കേഷിനെയും മുമ്പ് പന്‍സാരെ, ധബോല്‍ക്കര്‍ തുടങ്ങിയവരെയും കൊലപ്പെടുത്തിയവരും അഹമ്മദ് നജീബുമാരെ ഇല്ലായ്മ ചെയ്തവരുമാണ് ദലിത്-മുസ്്‌ലിം അതിജീവനത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത്തരം വ്യാജആരോപണങ്ങളിലൂടെ പാര്‍ട്ടിയെ തകര്‍ക്കാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജയ്‌സല്‍ കാഞ്ഞിരോട്, ഇസ്സുദ്ദീന്‍ മുണ്ടേരി, ഷഫീഖ്, ഹാരിസ് മുണ്ടേരി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss