|    Aug 16 Wed, 2017 11:01 pm
FLASH NEWS

മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റി പി പി എ കരീമും അഹമ്മദ് ഹാജിയും തുടരും

Published : 8th August 2017 | Posted By: fsq

 

കല്‍പ്പറ്റ: മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റായി പി പി എ കരീമും ജനറല്‍ സെക്രട്ടറിയായി കെ കെ അഹമ്മദ് ഹാജിയും തുടരും. എം എ മുഹമ്മദ് ജമാലാണ് ട്രഷറര്‍. പി കെ അബൂബക്കര്‍, കെ സി മായിന്‍ ഹാജി, എന്‍ കെ റഷീദ്, പി ഇബ്രാഹിം (വൈസ് പ്രസിഡന്റ്), സി മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍, കെ നൂറുദ്ദീന്‍(സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. മൂപ്പൈനാട് സ്വദേശിയായ പി പി എ കരീം രണ്ടാം തവണയാണ് ജില്ലാ ലീഗിന്റെ അധ്യക്ഷ പദവിയിലെത്തുന്നത്. നിലവില്‍ മുസ്‌ലിംലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റും പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗവുമാണ്. കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു. രണ്ടാമതും ജനറല്‍സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ അഹമ്മദ് ഹാജി മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും വയനാട് മുസ്‌ലിം യതീംഖാന പ്രസിഡന്റുമാണ്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കണിയാമ്പറ്റ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂള്‍ സ്ഥാപക ചെയര്‍മാന്‍, എസ്എംഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. കമ്പളക്കാട് സ്വദേശിയാണ്. ട്രഷററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം. എ മുഹമ്മദ് ജമാല്‍ വയനാട് മുസ്‌ലിം യതീംഖാന ജനറല്‍ സെക്രട്ടറി കൂടിയാണ്. ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫിസര്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ അധ്യക്ഷത വഹിച്ചു. പി പി എ കരീം, കെ കെ അഹമ്മദ് ഹാജി, എം എ മുഹമ്മദ് ജമാല്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക