|    Oct 20 Fri, 2017 2:42 pm
FLASH NEWS

മുസ്്‌ലിംകള്‍ക്കിടയിലെ അനൈക്യം ബിജെപിക്ക് ഗുണം ചെയ്തു : മണിശങ്കര്‍ അയ്യര്‍

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: മുസ്്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനൈക്യം തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ഗുണം ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ‘ഫാഷിസ്റ്റ് കൊലവിളി മതേതര ഇന്ത്യ കാവലിരിക്കുക’ എന്ന കാംപയിനിന്റെ സമാപനത്തോടനുബന്ധിച്ച് കെഎംവൈഎഫ് തിരുവനന്തപുരത്ത് നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.32 ശതമാനം വോട്ടുകള്‍ നേടി മോദിയും 38 ശതമാനം വോട്ടുകള്‍ യോഗി ആദിത്യനാഥ് യുപിയിലും അധികാരത്തില്‍ വരാന്‍ കാരണം മുസ്്‌ലിംകളുടെ വോട്ട് ഭിന്നിച്ച് പോയതാണ്. എന്നാല്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം വോട്ടുകള്‍ ഏകീകരിച്ചത് മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കാരണമായി. വ്യത്യസ്ത മത സംഘടനകളുടെ നിലപാടുകള്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. മുസ്്‌ലിംകള്‍ ഒന്നിച്ചുനിന്നാല്‍ മാത്രമേ രാജ്യത്തെ മതേതര വിശ്വാസികളുടെ ഐക്യം ഫലപ്രാപ്തിയിലെത്തൂ. ഇന്ത്യ മതേതരമായി നല്‍ക്കുന്നതില്‍ കേരളം പ്രധാന പങ്ക് വഹിക്കുന്നു. കേരളം പിടിച്ചാല്‍ ഇന്ത്യയെ വരുതിയില്‍ നിര്‍ത്താനാവുമെന്നാണു ബിജെപി കരുതുന്നത്. ആധുനിക ഇന്ത്യയില്‍ ഇസ്‌ലാം, ക്രിസ്ത്യന്‍, ഹിന്ദു മതങ്ങളുടെ തുടക്കം കേരളത്തില്‍ നിന്നായിരുന്നു. ലോകത്തെ രണ്ടാമത്തെ മുസ്്‌ലിം ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. പുതിയൊരു ഇന്ത്യക്കായി എല്ലാ മതവിഭാഗങ്ങളും പുതിയൊരു മുദ്രാവാക്യവുമായി ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അസ്്‌ലം മൗലവി അധ്യക്ഷത വഹിച്ചു. ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എ, കെഎംജെഎഫ് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, കടയ്ക്കല്‍ ജുനൈദ്, അര്‍ഷദ് ബാഖവി അല്‍ഫലാഹി, റസാഖ് പാലേരി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, സുലൈമാന്‍ മൗലവി, ഹസന്‍ ബസ്വരി, ശംസുദ്ദീന്‍ മൗലവി, നൗഷാദ് മാങ്കാംകുഴി പങ്കെടുത്തു. പാളയം ജുമാ മസ്ജിദ് പരിസരത്തു നിന്നും ആരംഭിച്ച റാലി പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക