|    Jun 25 Mon, 2018 5:41 pm
FLASH NEWS
Home   >  Pravasi   >  

മുസ്ലിം സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രമായി ഖത്തര്‍

Published : 6th May 2017 | Posted By: fsq

 

ദോഹ: ലോകത്തിലെ മുസ്്‌ലിം ടൂറിസ്റ്റുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന 10 സ്ഥലങ്ങളിലൊന്നായി ഖത്തര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഇത്തവണ ഗ്ലോബല്‍ മുസ്്‌ലിം ട്രാവല്‍ ഇന്‍ഡക്‌സില്‍ ഖത്തറിന്റെ സ്ഥാനം ഒരു റാങ്ക് ഇടിഞ്ഞിട്ടുണ്ട്. സൗദി അറേബ്യയാണ് പകരം ഈ സ്ഥാനത്തെത്തിയത്. ഇസ്്‌ലാമിക് ട്രാവല്‍ കമ്പനിയായ ക്രസന്റ്‌റേറ്റിങ്, ക്രഡിറ്റ് കാര്‍ഡ് കമ്പനിയായ മാസ്റ്റര്‍ കാര്‍ഡ് എന്നിവ ചേര്‍ന്നാണ് സൂചിക തയ്യാറാക്കിയത്. മുസ്്‌ലിം യാത്രക്കാര്‍ക്കുള്ള എളുപ്പം, ഹലാല്‍ റസ്റ്റൊറന്റുകളുടെ ലഭ്യത, എയര്‍പോര്‍ട്ട്, ഷോപ്പിങ് മാള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പ്രാര്‍ഥനാ സൗകര്യം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 130 രാജ്യങ്ങളെയാണ് റാങ്കിങില്‍ ഉള്‍പ്പെടുത്തിയത്. ഇസ്്‌ലാമിക് കോഓപറേഷന്‍ കൗണ്‍സിലിലെ 48 അംഗരാജ്യങ്ങളില്‍ ആറാമതാണ് ഖത്തര്‍. തുടര്‍ച്ചയായി ഏഴാം വര്‍ഷവും മലേസ്യയാണ് പട്ടികയില്‍ ഒന്നാമത്. യുഎഇയാണ് രണ്ടാം സ്ഥാനത്ത്. ഇന്തോനീസ്യയും തുര്‍ക്കിയും മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി. മുസ്്‌ലിം ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളില്‍ സിംഗപ്പൂരാണ് ഒന്നാമത്. തായ്‌ലന്റും യുകെയും രണ്ടും മൂന്നൂം സ്ഥാനങ്ങളിലാണ്. ഖത്തര്‍ ഒരു റാങ്ക് പിറകിലോട്ട് പോയെങ്കിലും പല വിഭാഗങ്ങളിലും അതേ നിലയില്‍ നില്‍ക്കുകയോ സ്ഥിതി മെച്ചപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പ്രാര്‍ഥനാ സ്ഥലങ്ങളുടെയും എയര്‍പോര്‍ട്ട് സേവനങ്ങളുടെയും കാര്യത്തില്‍ 2016ലും 2017ലും ഖത്തര്‍ 100ാം സ്ഥാനത്താണ്. എയര്‍ കണക്ടിവിറ്റിയില്‍ 2016ല്‍ 87.7, 2017ല്‍ 93, ഹലാല്‍ ഭക്ഷണം 2016ലും 2017ലും 90, സുരക്ഷിത യാത്രയില്‍ 2016ലും 2017ലും 90 എന്നതാണ് റാങ്കിങ്. അതേ സമയം, മുസ്്‌ലിം സന്ദര്‍ശക വിഭാഗത്തില്‍ 2016ല്‍ 15.7 ഉണ്ടായിരുന്നത് ഈ വര്‍ഷം 14.3 ആയി കുറഞ്ഞു. ഖത്തറിലേക്കുള്ള മുസ്്‌ലിം സന്ദര്‍ശകരുടെ എണ്ണത്തിന്റെ ശതമാനമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss