|    Nov 19 Mon, 2018 12:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മുസ്തഫ അല്‍ നഗറിനെ ഒരുമാസമായി കാണാനില്ലെന്ന് ബന്ധുക്കള്‍

Published : 3rd November 2018 | Posted By: kasim kzm

കെയ്‌റോ: 2011ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന മുസ്തഫ അല്‍ നഗറിനെ ഒരുമാസമായി കാണാനില്ലെന്നു പരാതി. ഒരുമാസം മുമ്പാണ് മുസ്തഫയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അനുയായികളും പറയുന്നു. സപ്തംബര്‍ 28നാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്ന് ഭാര്യ ഷൈമ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ നഗരമായ അസ്‌വാനിലുണ്ടെന്നാണ് അവസാനമായി വിളിച്ചപ്പോള്‍ പറഞ്ഞതെന്നാണ് അവര്‍ പറയുന്നത്. ഒക്ടോബര്‍ 15ന് കോടതിയില്‍ വിചാരണാ നടപടിക്കായി ഹാജരാവേണ്ടതുണ്ടെന്നും അതിനുമുമ്പ് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. എന്നാല്‍ അദ്ദേഹം എത്തിയില്ല. നീതിന്യായ വ്യവസ്ഥയെ അപമാനിച്ചുവെന്ന ആരോപണത്തില്‍ മുസ്തഫയ്‌ക്കെതിരേ കേസെടുത്തിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നു പറഞ്ഞ് അദ്ദേഹം ആരോപണം നിഷേധിച്ചിട്ടുണ്ട്. ഈ കേസില്‍ മുസ്തഫ നടപടി നേരിടുന്നുണ്ട്. ഡിസംബറില്‍ മൂന്നുവര്‍ഷത്തെ തടവിന് അദ്ദേഹത്തെ കോടതി ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരേ നല്‍കിയ അപ്പീലാണ് ഒക്ടോബര്‍ 15ന് കോടതി പരിഗണനയിലുണ്ടായിരുന്നത്.
മുസ്തഫയെ കാണാതായി 12 ദിവസത്തിനുശേഷം ഷൈമയ്ക്ക് ഒരു അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചിരുന്നു. മുസ്തഫയെ പോലിസ് കസ്റ്റഡിയിലെടുത്തെന്നും അസ്വാനിലെ ഷലാല്‍ തടവുകേന്ദ്രത്തിലാണ് അദ്ദേഹമുള്ളതെന്നുമായിരുന്നു സന്ദേശം. സമാനമായ സന്ദേശം തങ്ങള്‍ക്കു ലഭിച്ചതായി ചില അഭിഭാഷകരും അറിയിച്ചിരുന്നുവെന്ന് അവര്‍ പറയുന്നു. മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപത്യ ഹുസ്‌നി മുബാറക്കിനെ പുറത്താക്കുന്നതിലേക്ക് നയിച്ച 2011ലെ വിപ്ലവത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മുസ്തഫ പാര്‍ലമെന്റംഗമായി വിജയിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss