|    Aug 23 Wed, 2017 11:29 am

മുസോടിയിലും അജാനൂരിലും കടലാക്രമണം രൂക്ഷം

Published : 7th June 2017 | Posted By: fsq

 

ഉപ്പള/അജാനൂര്‍: മംഗല്‍പാടി പഞ്ചായത്തിലെ മുസോടി, അദിക്ക കടപ്പുറത്തും അജാനൂര്‍ പഞ്ചായത്തിലെ അജാനൂര്‍ കടപ്പുറത്തും കടലാക്രമണം രൂക്ഷമായി. ഉപ്പളയില്‍ മൂന്നു ദിവസത്തിനകം 300 മീറ്റര്‍ കര കടലെടുത്തു. ഒരു കടയും ആറു വീടുകളും ഏതു സമയത്തും തകര്‍ന്നു വീഴുമെന്ന ആശങ്കയിലാണ്. അദിക്ക കടപ്പുറത്ത് കടല്‍ ഭിത്തി കെട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി കരിങ്കല്ലുകള്‍ കടപ്പുറത്ത് കൂട്ടിയിട്ടിരുന്നു. ശക്തമായ തിരമാലയില്‍പ്പെട്ട് ഇവയില്‍ പലതും ഒലിച്ചുപോയി. ഹമീദിന്റെ കടയും വീടും കടലാക്രമണ ഭീഷണി നേരിടുകയാണ്. അബ്ദുല്‍ ഖാദര്‍, ഖദീജ, മൊയ്തീന്‍ കുഞ്ഞി, സുഹ്‌റ, ഹസനബ്ബ എന്നിവരുടെ വീടുകള്‍ ഏതു സമയത്തും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. അജാനൂര്‍ കടപ്പുറത്തെ അശാസ്ത്രീയമായി നിര്‍മാണം നടത്തിയതിനെ തുടര്‍ന്നാണ് കടല്‍ ഭിത്തി തകര്‍ന്നതെന്ന് നാട്ടുകാര്‍പറഞ്ഞു. ഏതുനിമിഷവും വീടുകളില്‍ വെള്ളം കയറിയേക്കാമെന്ന അവസ്ഥയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക