|    Mar 23 Thu, 2017 11:33 am
FLASH NEWS

മുസിരിസ് പൈതൃക പദ്ധതി: രണ്ടാംഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും

Published : 26th September 2016 | Posted By: SMR

കൊച്ചി: മുസിരിസ് പൈതൃക പദ്ധതിയുടെ രണ്ടാംഘട്ടം മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നു മന്ത്രിമാരായ തോമസ് ഐസക്കും എ സി മൊയ്തീനും. മുസരിസ് പദ്ധതിയുടെ വിവിധ പ്രദേശങ്ങള്‍ ഡെച്ച് അംബാസഡര്‍ക്കൊപ്പം സന്ദര്‍ശിച്ചശേഷം ബോള്‍ഗാട്ടി പാലസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര മാരിടൈം മ്യൂസിയമുള്‍പ്പെടെയുള്ള മുഴുവന്‍ പണികളും പൂര്‍ത്തിയാക്കാന്‍ 100 കോടി രൂപ വേണ്ടിവരും. മാരിടൈം മ്യൂസിയത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളതു പട്ടണം പ്രദേശത്താണ്. പദ്ധതിയില്‍ വിഭാവനം ചെയ്തതിന്റെ നാലിലൊന്ന് പണികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ബാക്കിയുള്ള മുക്കാല്‍ പങ്കും മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
പട്ടണം ഖനനത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങിയശേഷം ഖനനം വേഗത്തിലാക്കും. പട്ടണത്ത് ഗവേഷണകേന്ദ്രം തുടങ്ങും. സുഗന്ധദ്രവ്യ പാതയുടെ വികസനവും കേരളവുമായി മുമ്പ് വാണിജ്യത്തിലേര്‍പ്പെട്ടിരുന്ന രാജ്യങ്ങളുമായി സഹകരിച്ച് പൈതൃക റൂട്ട് ടൂറിസം വികസനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കൂടുതല്‍ ആലോചനകള്‍ക്കായി അടുത്ത മാസം ഡല്‍ഹിയില്‍ സ്‌പൈസ്‌റൂട്ട് രാജ്യങ്ങളുടെ അംബാസഡര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കും. ഡെച്ച് സര്‍ക്കാരാവും ആതിഥേയരാവുക.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുസിരിസ് പൈതൃക പദ്ധതി വിഭാവനംചെയ്ത രീതിയിലല്ല കഴിഞ്ഞ അഞ്ചുവര്‍ഷവും നടത്തിയതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. പദ്ധതിയുടെ തുടക്കത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഡോ. എം ആര്‍
രാഘവവാര്യരെപ്പോലുള്ള ചരിത്ര പണ്ഡിതന്‍മാരെ മാറ്റിനിര്‍ത്തുകയാണുണ്ടായത്. അത്തരം കുറവുകള്‍ നീക്കിയാവും തുടര്‍പ്രവര്‍ത്തനങ്ങളെന്ന് ഇരുവരും പറഞ്ഞു.

(Visited 37 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക