|    Aug 19 Sun, 2018 3:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസാഫര്‍പൂര്‍ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ കാണാതായി

Published : 7th August 2018 | Posted By: kasim kzm

പട്‌ന: മുസാഫര്‍പൂരിലെ ഷെല്‍റ്റര്‍ ഹോമില്‍ നിന്നു രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ കാണാതായി. ഞായറാഴ്ച മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെടുത്തി മധുവാണിയിലെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റിയ പെണ്‍കുട്ടിയെ ആണ് കാണാതായത്. 14 പെണ്‍കുട്ടികളെയാണ് ഒരു എന്‍ജിഒയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.
ക്രൂരമായ ലൈംഗിക പീഡനങ്ങളാണ് മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത്. എന്‍ജിഒയുടെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ 10 കട്ടിലുകളുള്ള ചെറിയ സ്ഥലത്ത് 11 പെണ്‍കുട്ടികള്‍ നേരത്തേ തന്നെ താമസിച്ചിരുന്നു.
മുസാഫര്‍പൂരില്‍ നിന്നു കൊണ്ടുവന്ന പെണ്‍കുട്ടികളെ കൂടി കുറച്ചു ദിവസത്തേക്ക് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അധികൃതര്‍ എന്‍ജിഒയെ സമീപിച്ചത്. സ്ഥലസൗകര്യം ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ സമ്മര്‍ദം മൂലമാണ് കുട്ടികളെ താമസിപ്പിച്ചത്.
എന്നാല്‍, കുട്ടികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. അവരെ സംരക്ഷിക്കുന്നതിനായി കഴിയാവുന്നതെല്ലാം ചെയ്തുവെന്ന് എന്‍ജിഒയുടെ ചുമതലയുള്ള പ്രജ്ഞാ ഭാരതി പറഞ്ഞു.
പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു പ്രജ്ഞാ ഭാരതി ജില്ലാ ഭരണകൂടത്തിനു കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷയ്ക്കായി നാലു ജീവനക്കാരെ നിയമിച്ചു. ഇവരുടെ കണ്ണ് വെട്ടിച്ച് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി എന്‍ജിഒ അധികൃതര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss