|    Aug 18 Sat, 2018 2:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസാഫര്‍പൂര്‍ പീഡനം: മുഖ്യ പ്രതിയുടെ വസതിയില്‍ സിബിഐ റെയ്ഡ്

Published : 12th August 2018 | Posted By: kasim kzm

മുസാഫര്‍പൂര്‍ (ബിഹാര്‍): അഭയകേന്ദ്രത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ കേസില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കി.
മുസാഫര്‍പൂരിലെ അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് ഠാക്കൂറിന്റെ വസതിയില്‍ ഫോറന്‍സിക് വിദഗ്ധരുമായെത്തിയ സിബിഐ സംഘം വ്യാപക റെയ്ഡ് നടത്തി. ബ്രജേഷുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെ സിബിഐ ചോദ്യം ചെയ്തു.
സായുധ കമാന്‍ഡോകള്‍ അടങ്ങുന്ന സിബിഐ സംഘം ഡിഐജി അഭയ് കുമാറിന്റെ നേതൃത്വത്തിലാണ് ബ്രജേഷ് കുമാറിന്റെ വസതിയിലെത്തിയത്. ബ്രജേഷ് കേസിലെ മുഖ്യപ്രതിയാണ്. അഭയകേന്ദ്രവും പ്രതാപ് കമല്‍ എന്ന ഹിന്ദി പത്രത്തിന്റെ ഓഫിസും ബ്രജേഷിന്റെ വസതിയിലാണ് സ്ഥിതി ചെയ്യുന്നത്.
റെയ്ഡ് നടക്കുമ്പോള്‍ വസതിയുടെ പ്രധാന കവാടം അകത്തു നിന്നു പൂട്ടി. മാധ്യമപ്രവര്‍ത്തകരും കാഴ്ചക്കാരും അകത്തു കടക്കുന്നതു തടയാനായിരുന്നു ഇത്. അഭയകേന്ദ്രത്തിന്റെ മുദ്ര മാറ്റി. സിബിഐ സംഘം പരിശോധന നടത്തി രേഖകളും മറ്റും കണ്ടെടുത്തു. ഠാക്കൂറിന്റെ മകന്‍ രാഹുല്‍ ആനന്ദിനെയും സംഘം ചോദ്യം ചെയ്തു.
അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ ഒരു പെണ്‍കുട്ടിയെ തല്ലിക്കൊന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പോലിസ് കഴിഞ്ഞ മാസം കുഴിച്ചുനോക്കിയ മുറ്റം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി യാതൊന്നും കണ്ടെത്തിയില്ല.
സര്‍ക്കാരിതര സംഘടനയായ സേവ സങ്കല്‍പ് ഏവം വികാസ് സമിതിയാണ് അഭയകേന്ദ്രത്തിനു മേല്‍നോട്ടം വഹിച്ചത്. ഈ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss