|    Nov 15 Thu, 2018 3:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസാഫര്‍പൂര്‍ പീഡനം: ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 6th August 2018 | Posted By: kasim kzm

പട്‌ന: ജോലിയില്‍ അനാസ്ഥ കാണിച്ചതിനു സാമൂഹിക ക്ഷേമ വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെ ബിഹാര്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയായതിനെ തുടര്‍ന്നു സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. മുസാഫര്‍പൂര്‍, മംഗര്‍, അരാറിയ, മധുബാനി, ഭാഗല്‍പൂര്‍, ഭോജ്പൂര്‍ ജില്ലകളിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി നിയമിക്കപ്പെട്ടവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, മുസാഫര്‍പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കില്ലെന്നു മുതിര്‍ന്ന ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി നിരീക്ഷണത്തിലുള്ള അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss