|    May 23 Tue, 2017 6:23 pm
FLASH NEWS

മുസഫര്‍ നഗറില്‍ ശിവസേനാ നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു; പ്രദേശത്ത് സംഘര്‍ഷം

Published : 20th April 2016 | Posted By: swapna en

sunil-jain-

മുസഫര്‍നഗര്‍: ശിവസേനാ നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു.സുശീല്‍ കുമാര്‍ ജെയിന്‍ എന്ന നേതാവാണ് ഇസ്‌ലാം മതം സ്വീകരിച്ച് മുഹമ്മദ് അബ്ദുല്‍ സമദ് എന്ന പേര് സ്വീകരിച്ചത്.  ഫെബ്രുവരി 15നാണ് താന്‍ ഇസ്‌ലാം മതം സ്വീകരിച്ചതെന്ന്് സുശീല്‍ മഹാവീര്‍ ജയന്തിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പറഞ്ഞു. ജെയിന സമുദായത്തിലെ പ്രശ്‌നങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ വീഴ്ച, റവന്യൂ വകുപ്പിന്റെ തെറ്റായ നടപടികള്‍ എന്നിവയില്‍ പ്രതിഷേധിച്ചാണ് സുശീല്‍ മതം മാറിയത്. താന്‍ മതം മാറിയത് ആരുടെയും സമ്മര്‍ദ്ധ പ്രകാരമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും സുശീല്‍  അറിയിച്ചു. മതംമാറ്റത്തെ തുടര്‍ന്ന് കടൗലി, മുസഫര്‍നഗര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. ശിവസേനയുടെ നഗരസഭാ അധ്യക്ഷനാണ് സുശീല്‍.

shiv-sena-

neta-1461128811

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day