|    Dec 11 Tue, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസഫര്‍നഗര്‍ കലാപം: സര്‍ക്കാര്‍ നീക്കത്തിനെതിരേ ജില്ലാ ഭരണകൂടം

Published : 15th August 2018 | Posted By: kasim kzm

ലഖ്‌നോ: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ നീക്കത്തിന് ജില്ലാ ഭരണകൂടം എതിരാണ്. കേസുകളുടെ എല്ലാ വശവും അന്വേഷിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് ശര്‍മ പറഞ്ഞു.
കേസുകള്‍ പിന്‍വലിക്കുന്നത് ഭരണപരമായ കാഴ്ചപ്പാടില്‍ ശരിയായിരിക്കില്ലെന്ന് പോലിസിന്റെയും പ്രോസിക്യൂഷന്റെയും റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം റിപോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില ബിജെപി നിയമനിര്‍മാതാക്കള്‍ അടക്കമുള്ളവര്‍ മുസഫര്‍നഗറിലും ഷാംലിയിലും നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാണ്.
ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബിജെപി പ്രതിനിധിസംഘം സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ നീക്കം തുടങ്ങിയത്. എന്നാല്‍ നീതി നടപ്പാക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുമെന്നും കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞു.
പ്രകോപനപരമായ പ്രസംഗം നടത്തി ബിജെപി നേതാക്കള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. ഇതുസംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss