|    Oct 20 Fri, 2017 10:58 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുസഫര്‍നഗര്‍ കലാപം: പ്രാചി കീഴടങ്ങി

Published : 19th February 2016 | Posted By: SMR

മുസഫര്‍നഗര്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിഎച്ച്പി നേതാവ് സാധ്വി പ്രാചി കോടതിയില്‍ കീഴടങ്ങി. ഇവരോട് ഹാജരാവാന്‍ കോടതി പലതവണ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അനുസരിച്ചില്ല. ഇതേത്തുടര്‍ന്ന് വാറന്റ് പുറപ്പെടുവിക്കുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ ബിജെപി നേതാക്കളടക്കം നിരവധി പേര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ബിജെപി എംഎല്‍എ സംഗീത് സോം ഇക്കഴിഞ്ഞ ജനുവരി 19നും കീഴടങ്ങി. വര്‍ഗീയമായി പ്രസംഗിക്കുകയും ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്തു എന്നതടക്കം നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ പോലിസ് ചുമത്തിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക