|    Jul 28 Fri, 2017 12:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസഫര്‍നഗര്‍ കലാപം: എസ്പി നേതാവ് കീഴടങ്ങി

Published : 28th February 2016 | Posted By: SMR

മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ വര്‍ഗീയ കലാപക്കേസിലെ പ്രതിയായ സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് കോടതിയില്‍ കീഴടങ്ങി. പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് നഫീസ് റാണയാണു കൈരാന അഡീഷനല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 2013ലെ മുസഫര്‍നഗര്‍ കലാപത്തിനിടെ ഷാവലിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും കല്ലെറിഞ്ഞതിനുമാണ് റാണ ഉള്‍പ്പെടെ 25 പേര്‍ക്കെതിരേ കേസെടുത്തത്. കേസില്‍ പ്രത്യേക അന്വേഷണസംഘം റാണയ്ക്കു ശുദ്ധിപത്രം നല്‍കിയിരുന്നു. ഈ റിപോര്‍ട്ട് തള്ളിയ കോടതി റാണയ്‌ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക