|    May 24 Wed, 2017 4:21 am
FLASH NEWS

മുഷ്താഖ് അലി ട്രോഫി: കേരളം ഗ്രൂപ്പ് എയില്‍

Published : 13th January 2016 | Posted By: SMR

മുംബൈ: സയ്ദ് മുഷ്താഖ് അലി ട്വന്റി ക്രിക്കറ്റ് ടൂര്‍ണണമെന്റിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പുകളും ഫിക്‌സ്ചറും പ്രഖ്യാപിച്ചു. നാലു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായാണ് തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് കേരളം ഉള്‍പ്പെട്ടിട്ടുള്ളത്. മുംബൈ, ബറോഡ, വിദര്‍ഭ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗൂപ്പ് ബിയില്‍ ഗുജറാത്ത്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവരാണുള്ളത്.
കേരളത്തിന്റെ മല്‍സരങ്ങള്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനു മുംബൈയ്‌ക്കെതിരേയാണ് കേരളത്തിന്റെ ആദ്യ മല്‍സരം. 16ന് ബറോഡയുമായും 18നു വിദര്‍ഭയുമായും കേരളം ഏറ്റുമുട്ടും.
ഓരോ ഗ്രൂപ്പിലെയും ഒന്നാംസ്ഥാനക്കാരാണ് ഈ മാസം 20നു വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ നേര്‍ക്കുനേര്‍ വരിക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day