|    Oct 18 Thu, 2018 6:09 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് ജയം

Published : 30th January 2017 | Posted By: fsq

 

ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്രാഫിക്കുവേണ്ടിയുള്ള ആദ്യ ട്വന്റി മല്‍സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ആന്ധ്രയെ 21 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍  175 എന്ന മാന്യമായ സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആന്ധ്രയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റിന് 154 എന്ന നിലയില്‍ അവസാനിച്ചു.ടോസ് ലഭിച്ച ആന്ധ്രയുടെ നായകന്‍ ഹനുമ വിഹാരി കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ വിഹാരിയുടെ തീരുമാനം തെറ്റായെന്നു തെളിയിച്ചുകൊണ്ട് ഓപണര്‍ വിഷ്ണു വിനോദ്(63) തകര്‍ത്ത് മുന്നേറി. 45 പന്തില്‍ ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും താരം അടിച്ചെടുത്തു. സഞ്ജു സാംസണും(31) ജലജ് സ്‌കസേനയും(22) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.വിജയ ലക്ഷ്യം പിന്തുടര്‍ന്ന ആന്ധ്ര താരങ്ങള്‍ക്ക് അവസരം നല്‍കാതെ മികച്ച ബൗളിങ് പ്രകടനമാണ് കേരള ബൗളര്‍മാര്‍ കാഴ്ചവെച്ചത്.  കേരളത്തിന് വേണ്ടി ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യര്‍ വിനോദ് കുമാര്‍ എന്നിര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.മറ്റു മല്‍സരങ്ങളില്‍ ഹൈദരാബാദ് 51 റണ്‍സിന് ഗോവയേയും ആസാം നാല് വിക്കറ്റിന് ജാര്‍ഗണ്ഡിനേയും സര്‍വീസസ് നാലു വിക്കറ്റിന് ഹിമാചലിനേയും മധ്യപ്രദേശ് അഞ്ച് വിക്കറ്റിന് റെയില്‍വേസിനേയും തോല്‍പ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss