|    Jan 22 Sun, 2017 3:19 am
FLASH NEWS

മുവാറ്റുപുഴ കേസ്: പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി

Published : 7th April 2016 | Posted By: SMR

കൊച്ചി: പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ടി ജെ ജോസഫിനെ അക്രമിച്ച കേസില്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട പ്രതികളെ ഇനിയും പിടികൂടാനിരിക്കെ ശിക്ഷ താല്‍ക്കാലികമായി മാറ്റിവയ്ക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ചിലരെ ഒഴിവാക്കിയതിനെതിരേ എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്.
ചട്ടമനുസരിച്ച് എന്‍ഐഎയുടെ അപ്പീല്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ്. അതിനാല്‍ എത്രയും വേഗം കേസ് തീര്‍പ്പാക്കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് എന്‍ഐഎക്ക് നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക