|    Aug 21 Mon, 2017 4:32 am
FLASH NEWS

മുവായിരം പാക്കറ്റ് ഹാന്‍സ് പിടികൂടി

Published : 13th August 2017 | Posted By: fsq

 

എടക്കര:  അരി ലോറിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മൂവായിരം പായ്ക്കറ്റ് ഹാന്‍സുമായി മൈസൂര്‍ സ്വദേശികളെ   വഴിക്കടവ് പോലിസ് പിടികൂടി.   മൈസൂര്‍ സ്വദേശികളായ ശേഷാദ്രി(27), രാമ(32) എന്നിവരാണ് പിടിയിലായത്. ഹാന്‍സ് കടത്താനുപയോഗിച്ച ലോറിയും പോലിസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് വഴിക്കടവ് എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ നാടുകാണിച്ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച് കടത്തിയ ഹാന്‍സ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. മൈസൂരില്‍ നിന്നും കൊച്ചിയിലേക്കുള്ളതായിരുന്നു അരി. അരിച്ചാക്കുകള്‍ക്കിടയില്‍ രണ്ട് ചാക്കുകളിലായാണ് ഹാന്‍സ് ഒളിപ്പിച്ചിരുന്നത്. എ.എസ്‌ഐമാരായ ശിവന്‍, കെ അബ്ബാസ്, സിപിഒമാരായ എസ് അരുണ്‍ ദേവ്, സൂരജ്കുമാര്‍, ഷംസുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക