മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് ജയിക്കുമെന്ന് പറയുന്നില്ല – പി കെ ഗുരുദാസന്
Published : 30th April 2016 | Posted By: sdq

കൊല്ലം: ജില്ലയിലെ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് ജയിക്കുമെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ഗുരുദാസന്. കൊല്ലം പ്രസ്ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് സംവാദ പരിപാടിയായ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ സീറ്റിലും ജയിക്കേണ്ടതാണെന്നാണ് തന്റെ അഭിപ്രായം. ജയിക്കുമെന്ന് പറഞ്ഞാല്‍ അത് പ്രവര്‍ത്തകര്‍ക്കുള്ള അമിതാവേശം ആകുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തില്‍ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായമാണ് തനിക്കുമുള്ളത്. എല്‍ഡിഎഫിന്റെ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മദ്യ ഉപഭോഗവും വരുമാനം കൂടിയിരിക്കുകയാണ് ഇപ്പോള്‍. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വി എസിനെതിരേ പിണറായി അഭിപ്രായപ്രകടനം നടത്തിയത് പ്രമേയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു. വി എസ് അതിന് പക്വമായ മറുപടി നല്കി. ഈ വിഷയത്തില്‍ ഇരുവരും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയെന്നും ഗുരുദാസന് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അപകടകാരി ബിജെപിയാണ്. ഹിന്ദുത്വ വര്‍ഗ്ഗീയ പാര്‍ട്ടിയാണ് ആര്‍എസ്എസ്. ബിജെപിയെ നയിക്കുന്ന ആര്‍എസ്എസാണ്. ബിജെപി ജനങ്ങള്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയല്ല. ആര്‍എസ്എസ് ഭരണഘടന അംഗീകരിക്കുന്നില്ലെന്നും ഗുരുദാസന് പറഞ്ഞു. അങ്ങനെയുള്ള ആര്‍എസ്എസുമായി ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനം അടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഗുരുദാസന് പറഞ്ഞു.
പ്രസ്ക്ലബ്ബ് പ്രസിഡന്റ് സി വിമല്‍കുമാര്‍, സെക്രട്ടറി ഡി ജയകൃഷ്ണന് പങ്കെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.