|    Sep 26 Tue, 2017 9:22 am
FLASH NEWS

മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം: ആക്ഷന്‍ കമ്മിറ്റി

Published : 1st August 2016 | Posted By: SMR

വടകര : വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അസ്‌നാസ് ആത്മഹത്യ ചെയ്യാന്‍ കാരണക്കാരയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തില്‍ റൂറല്‍ എസ്.പിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തി ആറ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഇത് പൂര്‍ണമല്ലെന്നും ആക്ഷന്‍ കമ്മിറ്റി യോഗം പ്രസ്ഥാവിച്ചു. അസ്‌നാസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളജിനെതിരെ പൊതുജനങ്ങളിലും രക്ഷിതാക്കളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കോളജ് കാമ്പസുകളില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവണതകളാണ് ഈ കോളജില്‍ നടക്കുന്നതെന്നുമുള്ള നിരവധി ആക്ഷേപളും ഉയര്‍ന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ 22നായിരുന്നു അസ്‌നാസ് കോളജിലെ റാഗിങുമായി ബന്ധപ്പെട്ട് മാനസിക പീഢനം മൂലം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന്റെ അടിസ്ഥാനത്തില്‍ വടകര സി.ഐയുടെ നേതൃത്വത്തില്‍ കോളജിലെ ആറ് സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അസ്‌നാസ് ആത്മഹത്യ ചെയ്തതില്‍ കോളജിലെ അധ്യാപകര്‍ക്കും പങ്കുണ്ടെന്നാണ് മറ്റു വിദ്യാര്‍ത്ഥികളും വീട്ടുകാരും മറ്റും ആരോപിക്കുന്നത്. ഇവരിലേക്ക് അന്വേഷണം നടത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.യോഗത്തില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.മോഹനന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.ബലറാം, കെ.പ്രഭാവതി, ആര്‍.കെ ചന്ദ്രന്‍, എഫ്.എം മുനീര്‍, ഡി.പ്രജീഷ്, എം.ടി രാജന്‍, കൊടക്കാട് ഗംഗാധരന്‍, നിഷാദ്, ഇസ്ഹാഖ്, കെ.കെ അബ്ദുറഹിമാന്‍ ഹാജി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക