|    Jun 29 Thu, 2017 4:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുഴുവന്‍ പശുക്കളെയും ഇന്‍ഷുര്‍ ചെയ്യുന്ന പദ്ധതി രണ്ടുമാസത്തിനുള്ളില്‍

Published : 8th November 2016 | Posted By: SMR

cow

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പശുക്കളെയും ഇ ന്‍ഷുര്‍ ചെയ്യുന്ന പദ്ധതി രണ്ടുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാവും ഇന്‍ഷുര്‍ തുക നല്‍കുക. ഒരുലക്ഷത്തോളം പശുക്കളെയാണ് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനി അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 25 ശതമാനം തുക തദ്ദേശസ്ഥാപനങ്ങളുടെയും 25 ശതമാനം തുക ഗുണഭോക്താക്കളുടെയും ബാക്കി 50 ശതമാനം തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിഹിതമാണ്. രാത്രികാലങ്ങളില്‍ മൃഗചികില്‍സാ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് 65 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ചികില്‍സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കി ബ്ലോക്കുകളില്‍ കൂടി ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.
ആറുമാസക്കാലയളവില്‍ കുളമ്പുരോഗ കുത്തിവയ്പ് നടത്തും. മൃഗാശുപത്രികള്‍ വഴി നല്‍കുന്ന ബീജങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതോടൊപ്പം പ്രജനന നയത്തില്‍ മാറ്റം വരുത്തുകയും ചെയ്യും. ക്ഷീരകര്‍ഷക ക്ഷേമനിധി തുക 1000 രൂപയായി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ക്ഷീരസംഘം ജീവനക്കാര്‍ക്കായുള്ള സ്വാശ്രയ പെന്‍ഷന്‍ പദ്ധതിയിലെ പരാതികള്‍ പരിഹരിക്കും. ക്ഷീരകര്‍ഷകര്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവു നല്‍കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കും.
ക്ഷീരകര്‍ഷക ക്ഷേമനിധി വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വിപുലീകരിക്കും. കാലിത്തീറ്റ സബ്‌സിഡി തുക ഉയര്‍ത്തുന്നത് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പരിഗണിക്കുമെന്നും മോന്‍സ് ജോസഫിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക