|    May 24 Wed, 2017 3:24 pm
FLASH NEWS

മുഴുവന്‍ നിയമനങ്ങളിലും അന്വേഷണം വേണം: പി സി തോമസ്

Published : 14th October 2016 | Posted By: SMR

കൊച്ചി: ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചാലും ബന്ധുനിയമനം മൂലം ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ മുഴുവന്‍ നിയമനങ്ങളിലും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതിയുമായി മുന്നോട്ടുപോകുന്ന ഈ ഭരണം എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ഉള്‍പ്പെടെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണം. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലിസിന് പരിമിതിയുണ്ടെന്നാണ് ഐജി തന്നെ പറയുന്നത്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍, അനില്‍ കുളങ്ങരക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day