|    Dec 12 Wed, 2018 10:56 pm
FLASH NEWS

മുഴുവന്‍ നഷ്ടവും സര്‍ക്കാര്‍ വഹിക്കണം: എസ്ഡിപിഐ

Published : 15th September 2018 | Posted By: kasim kzm

മലപ്പുറം: കേരളം പകച്ചുപോയ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ക്കെടുതിയില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ജില്ലയിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ ജില്ലാ കമ്മിറ്റി ആദരിച്ചു. സാമ്പ്രദായിക രാഷ്ട്രീയ പ്പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കി സമര്‍പ്പണത്തിന്റെ പുത്തന്‍ അധ്യായം രചിക്കുകയായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ദുരന്ത ഭൂമിയിലെ രക്ഷകരെ ആദരിക്കുന്ന ചടങ്ങ് മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും നാശ നഷ്ടം സംഭവിച്ച മുഴുവനാളുകള്‍ക്കും മാന്യമായ നഷ്ടപരിഹാരം നല്‍കണം. അതില്‍ രാഷ്ട്രീയം കലര്‍ത്താനും വിവേചനം കാണിക്കാനും ശ്രമിച്ചാല്‍ പാര്‍ട്ടി ശക്തമായി ചെറുക്കും. ചുങ്കത്തറയിലും, ഓടക്കയത്തും, കരുവാരകുണ്ട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ യുവാക്കളെ ആദരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണം. പ്രളയത്തില്‍ സര്‍ക്കാര്‍ ജനങ്ങളോടൊപ്പമുണ്ടായിരുന്നില്ല. ആരും ഭയപ്പെടേണ്ടതില്ല, ഏത് സാഹചര്യത്തെയും നേരിടാന്‍ ദുരന്ത നിവാരണ സേന സജജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നു. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് വഞ്ചിതരായി. പുഴകള്‍ കര കവിഞ്ഞൊഴുകിയപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിസ്സഹായമായി നില്‍ക്കുന്നതാണ് കണ്ടത്. ജനങ്ങള്‍ നേരിട്ട ദുരിതത്തിന്റെ ഉത്തരവാദിത്തം ദുരന്തനിവാരണ സേനയുടെ തലവനെന്ന നിലയില്‍ മുഖ്യമന്ത്രി ഏറ്റെടുക്കണം. പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ മുഴുവന്‍ നഷ്ടവും സര്‍ക്കാര്‍ വഹിക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തിലും പുനര്‍നിര്‍മാണത്തിലും രാഷട്രീയം കലര്‍ത്തുമെന്ന ആശങ്ക സാധാരണ ജനങ്ങള്‍ക്കുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പോലും അര്‍ഹതയ്ക്കപ്പുറം രാഷ്ട്രീയ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നവരാണ് യുഡിഎഫും, എല്‍ഡിഎഫും. പ്രളയ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പ്രത്യേക അക്കൗണ്ടായി കൈകാര്യം ചെയ്യണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികളുള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സമിതി അംഗങ്ങളായ ജലീല്‍ നീലാമ്പ്ര, കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ. എ എ റഹീം, ജില്ലാ സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, ഹംസ മഞ്ചേരി, എം പി മുസ്തഫ, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ബാബുമണി കരുവാരകുണ്ട്, ജന.സെക്രട്ടറി വി എം ഹംസ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ആബിദ തിരുര്‍, ജോയിന്റ് സെക്രട്ടറി സൈഫുന്നീസ, പി സുനിയ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss