|    Jul 21 Sat, 2018 1:53 am
FLASH NEWS

മുഴപ്പിലങ്ങാട് ബീച്ചില്‍ സിപിഎം- ബിജെപി സംഘര്‍ഷം

Published : 9th September 2017 | Posted By: fsq

 

എടക്കാട്: മുഴപ്പിലങ്ങാട് ബീച്ച് കൂടക്കടവ് പ്രദേശത്ത് സിപിഎം—ബിജെപി സംഘര്‍ഷം. ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ബീച്ച് ഫെസ്റ്റിനെത്തിയ ബിജെപി പ്രവര്‍ത്തകരായ കൂടക്കടവിലെ വടക്കെ തയ്യില്‍ ആകാശ് (18), അറത്തില്‍ അശ്വന്ത് (19) എന്നിവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അക്ഷയ്, ശരത് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയവര്‍ ആക്രമിച്ചെന്നാണു പരാതി. പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ രാത്രി 10ഓടെ കൂടക്കടവ് വിവേകാനന്ദ നഗറില്‍വച്ച് ഡിവൈഎഫ്‌ഐ യൂനിറ്റ് സെക്രട്ടറി ശരത് (20), എം ആദര്‍ശ് (19), അറത്തില്‍ സൗരവ് (20), ദിപിന്‍ (23) എന്നിവര്‍ക്ക് മര്‍ദനമേറ്റു. പരിക്കേറ്റ ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 11ഓടെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിര്‍മാണത്തിലുള്ള വിവേകാനന്ദ മന്ദിരം തകര്‍ക്കുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എടക്കാട് പോലിസ് മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മേഖലയില്‍ പോലിസ് കനത്ത സുരക്ഷ ഒരുക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss