|    Aug 21 Tue, 2018 12:32 am
FLASH NEWS

മുഴക്കുന്ന് പോലിസ് സ്റ്റേഷന്‍: സ്ഥലം അളന്നു തിട്ടപ്പെടുത്തി

Published : 5th August 2018 | Posted By: kasim kzm

ഇരിട്ടി: ജനകീയ കൂട്ടായ്മയില്‍ മുഴക്കുന്ന് പോലിസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം അളന്നു തിട്ടപ്പെടുത്തി. കാക്കയങ്ങാട്-പുന്നാട് റോഡരികില്‍ പിടാങ്ങോട്ടാണ് പോലിസ് സ്റ്റേഷനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 45 സെന്റ് സ്ഥലമാണ് ഇതിനായി വാങ്ങുന്നത്. സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ അടുത്ത ദിവസം നടക്കും. 15 ലക്ഷം രൂപയ്ക്കാണു പോലിസ് സ്റ്റേഷന്‍ നിര്‍മിക്കാനായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കച്ചവടമുറപ്പിച്ച് അഡ്വാന്‍സ് കൈമാറിയത്.
സ്ഥലം വാങ്ങാനായി ജനകീയ സഹകരണത്തോടെ പണം സംഭാവനയായി കണ്ടെത്താനാണ് സമിതി തീരുമാനിച്ചത്. പണം സ്വരൂപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു പോലിസ് സ്റ്റേഷനു വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ പണം ശേഖരിച്ച് സ്ഥലം കണ്ടെത്തുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യ സംഭവമാണ്. ഒന്നര വര്‍ഷമായി കാക്കയങ്ങാട് പാലപ്പുഴ റോഡില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴക്കുന്ന് പോലിസ് സ്റ്റേഷനു സ്വന്തം നിലയില്‍ കെട്ടിടം നിര്‍മിക്കാനായി മുഴക്കുന്ന് പഞ്ചായത്തിന്റെ നേത്യത്വത്തില്‍ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ജനകീയ സമിതി രൂപീകരിച്ചത്.
രണ്ടുവര്‍ഷം മുമ്പ് യുഡിഎഫ് ഭരണത്തിലാണ് ഇരിട്ടി പോലിസ് സ്റ്റേഷന്‍ വിഭജിച്ച് തില്ലങ്കേരി, മുഴക്കുന്ന് റവന്യൂ വില്ലേജുകളെ ഉള്‍പ്പെടുത്തി കാക്കയങ്ങാട് ആസ്ഥാനമായി പോലിസ് സ്റ്റേഷന്‍ ആരംഭിച്ചത്. ജനകീയ സമിതി കണ്ടെത്തിയ സ്ഥലം ജില്ലാ പോലിസ് മേധാവിയുള്‍പ്പെടെ സന്ദര്‍ശിച്ച് അനുയോച്യമാണെന്ന് വിലയിരുത്തിയിരുന്നു. മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, സബ് ഇന്‍സ്‌പെകര്‍ പി വിജേഷ്, ടി എഫ് സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലം അളന്നു തിട്ടപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss