|    May 29 Mon, 2017 1:50 am
FLASH NEWS

മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്ത് വികസനരേഖ: ഹരിതവല്‍ക്കരണത്തില്‍ ജൈവകൃഷിക്കും ഊന്നല്‍

Published : 10th July 2016 | Posted By: SMR

ഇരിട്ടി: ജൈവകൃഷിയെ പ്രോല്‍സാഹിപ്പിച്ചും പുഴ പുറമ്പോക്കില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഹരിതവല്‍കരണത്തിനും ഊന്നല്‍ നല്‍കി മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്ത് വികസന രേഖ. മുഴക്കുന്ന് പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാറിലാണ് വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്.
പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുക, എല്ലാ വീടുകളിലും പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ച് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുക, മുഴുവന്‍ വീടുകളിലും ജൈവ പച്ചക്കറി തോട്ടം, പുഴയോരത്ത് മരം വച്ചുപിടിപ്പിക്കല്‍, നെല്‍ കര്‍ഷകര്‍ക്കും പാടശേഖരസമിതികള്‍ക്കും സബ്‌സിഡി തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി വിവിധ പദ്ധതികളും വിദ്യാഭ്യാസ മേഖലയ്ക്കും പഞ്ചാത്തല മേഖലക്കും അര്‍ഹമായ വിഹിതവും ഉള്‍പ്പെടുത്തി.
മൃഗ സംരക്ഷണം, തെരുവുനായ്ക്കളുടെ നിയന്ത്രണം, സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, ചെറുകിട ശുദ്ധജല പദ്ധതികള്‍, പൊതുശ്മശാന നവീകരണം എന്നിവയും പദ്ധതികളുടെ ഭാഗമാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി റഷീദ് വികസന രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍ തച്ചോളി, സെക്രട്ടറി കെ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം സജിത മോഹനന്‍, പഞ്ചായത്ത് അംഗം പി പി മുസ്തഫ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day