|    Jan 18 Wed, 2017 1:36 pm
FLASH NEWS

മുള്‍ഹോളണ്ട് ഡ്രൈവ് നൂറ്റാണ്ടിലെ മികച്ച ചിത്രം

Published : 26th August 2016 | Posted By: frfrlnz

Mulholland-Drive-1

പാരിസ്: 21ാം നൂറ്റാണ്ടിലെ മികച്ച ചിത്രമായി ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത മുള്‍ഹോളണ്ട് തിരഞ്ഞെടുക്കപ്പെട്ടു.നൂറ്റാണ്ടിലെ മികച്ച 100 ചിത്രങ്ങളില്‍ നിന്നാണ് മുള്‍ഹോളണ്ടിനെ തിരഞ്ഞെടുത്തത്. 36 രാജ്യങ്ങളിലെ 177 സിനിമാനിരൂപകരാണ് ചിത്രത്തെ ഒന്നാമതായി തിരഞ്ഞെടുത്തത്. അമേരിക്കന്‍ ചിത്രമായ മുള്‍ഹോളണ്ട് 2001ലാണ് പുറത്തിറങ്ങിയത്. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രം രണ്ടു സ്ത്രീകളുമായി ബന്ധപ്പെട്ട കഥയാണ്.

Mulholland-Drive-2
ജസ്റ്റിന്‍ തെറോക്‌സ്, നവോമി വാട്‌സ്, ലോറ ഹാറിംങ്, റോബര്‍ട്ട് ഫ്രോസ്റ്റര്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായ ഈ നിയോനോയ്ര്‍! മിസ്ട്രി ചിത്രം   ഡോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനും ഓസ്‌കറിനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
വോങ് കാര്‍ വെയ് സംവിധാനം ചെയ്ത ഇന്‍ ദ മൂഡ് ഫോര്‍ ലൗവ്(2000) ആണ്  മികച്ച രണ്ടാമത്തെ ചിത്രം. ദേര്‍ വില്‍ബി ബ്ലഡ് (2007) ആണ് മികച്ച മൂന്നാമത്തെ ചിത്രം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 225 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക