|    Feb 28 Tue, 2017 4:37 am
FLASH NEWS

മുള്‍മുനയില്‍ സഹകരണ ബാങ്ക് ഇടപാടുകാര്‍

Published : 16th November 2016 | Posted By: SMR

മലപ്പുറം: നിക്ഷേപിച്ച തുകയില്‍ ഇടപാടൂകര്‍ക്ക് സഹകരണബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കുമ്പോഴും ഇടപാടുകാരുടെ മനസ്സില്‍ തിയ്യാണ്. അസാധുനോട്ടുകള്‍ മാറ്റിനല്‍കാനും നിക്ഷേപമായി സ്വീകരിക്കാനും പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിസ്‌കര്‍ശിച്ചതോടെ തങ്ങളുടെ നിലവിലെ നിക്ഷേപത്തിന് എന്തെങ്കിലും കോട്ടംവരുമോഎന്ന ആശങ്കയിലാണ് ആയിരകണക്കായ സഹകരണബാങ്ക് നിക്ഷേപകര്‍. ഗ്രാമീണമേഖലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതോടെ സഹകരണ ബാങ്കുകളില്‍ ഇന്നലെ ആളനക്കമുണ്ടായില്ല. പകരം, തങ്ങളുടെ നിക്ഷേപത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുമായി നിരവധി ആളുകളാണു ബാങ്കുകളില്‍ കയറിയറങ്ങുന്നത്. സഹകരണബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ അസാധുനോട്ടുകള്‍ തന്നെ നല്‍കിയാല്‍മതിയെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരെ സമീപ്പിക്കുന്നുണ്ടെങ്കിലും ബാങ്ക് ജീവനക്കാര്‍ കൈമലര്‍ത്തുകയാണ്. ഇതിനിടെ സഹകരണ ബാങ്കുകള്‍ ഇടപാടുകാരുടെ ഈ ആശങ്ക ഒഴിവാക്കാനായി ഇടപാടുകാരുടെ യോഗം വിളിച്ച് ചേര്‍ക്കലും തുടങ്ങിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ നിക്ഷേപ സമാഹരണ പദ്ധതികളിലുടെ ലക്ഷകണക്കിന് രൂപകളാണ് നിക്ഷേപമായി സ്വീകരിച്ചിരുന്നത്. ഗ്രാമീണമേഖലയിലേ നിരവധിയാളികളുടെ ലക്ഷകണക്കായ നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകളിലുണ്ട്. യാതൊരുരേഖകളുമില്ലാതെയാണ് സഹകരണബാങ്കുകള്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചതെന്നും ഇതൊന്നും മാറ്റിയെടുക്കാന്‍ ഈ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും പ്രചാരണം ഏറിയതോടെ തങ്ങളുടെ നിക്ഷേപം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇടപാടുകാര്‍. ഗ്രാമീണമേഖലയിലുള്ള മിക്കവര്‍ക്കും  ബാങ്ക അക്കൗണ്ടുളതെല്ലാം സഹകരണ ബാങ്കുകളിലാണ്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഉത്തരവ് വന്നതോടെ ഏറെ ബുദ്ധിമുട്ടിലായത് നാട്ടിന്‍പുറങ്ങളിലുള്ളവരാണ്. ഇതുകാരണം അസാധുനോട്ടുള്ളവര്‍ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു.സ്‌റ്റേറ്റ് ബാങ്കുകള്‍ക്കും മറ്റു ദേശസാല്‍കൃത ബാങ്കുകള്‍ക്ക് മുന്നിലും ഇന്നലെയം കനത്ത തിരക്ക് അനുഭവപ്പെട്ടപ്പോള്‍ ജില്ലാ,സഹകരണ ബാങ്കുകള്‍ക്ക് മുന്നില്‍ ഇന്നലെ ആളനക്കം തന്നെയുണ്ടായില്ല. സഹകരണ ബാങ്കുകളിലെ കലക്്ഷന്‍ ഏജന്റുമാരും നോട്ട് നിരോധനത്തില്‍ നട്ടം തിരിഞ്ഞിരിക്കുകയാണ്. പിരിച്ചെടുത്ത പണം സ്വീകരിക്കാന്‍ സഹകരണ സംഘങ്ങള്‍ വിസമ്മതിച്ചതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്.കച്ചവടക്കാര്‍ ബാങ്കില്‍ നിന്നെടുത്ത വായ്പയുടേയും, ചിട്ടിയുടേയും പണം ദിവസേന സ്വീകരിക്കുന്നത് ഇത്തരം ഏജന്റുമാരാണ്. കറന്‍സി നിരോധനം വരുന്നതിന്റെ തലേന്ന് സ്വരൂപിച്ച ലക്ഷങ്ങളും പതിനായിരങ്ങളും ഇപ്പോഴും ബാഗില്‍ ഇട്ടു നടക്കുകയാണ് പല ഏജന്റുമാരും. ഈ തുക തന്നവര്‍ക്കുതന്നെ തിരിച്ചു കൊടുക്കണമെന്നാണ് മിക്ക സഹകരണ ബാങ്കുകളുടെയും നിലപാട്. പണം തിരിച്ചു വാങ്ങാന്‍ കച്ചവടക്കാരും തയ്യാറാകുന്നില്ല. നോട്ടുകള്‍ക്ക് ക്ഷാമമായതോടെ ദൈനംദിന കലക്്ഷന്‍ നല്‍കാനും കച്ചവടക്കാര്‍ക്കാകുന്നില്ല. ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്  കലക്ഷന്‍ ഏജന്റുമാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day