|    Aug 15 Wed, 2018 6:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മുള്ളറെ പുറത്താക്കുമെന്ന ആരോപണം തള്ളി ട്രംപ്‌

Published : 19th December 2017 | Posted By: kasim kzm

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന സെനറ്റ്  സമിതി മേധാവി റോബര്‍ട്ട് മുള്ളറെ പുറത്താക്കുമെന്ന ആരോപണം നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്വേഷണ സമിതി നിയമവിരുദ്ധമായി ഇ-മെയിലുകള്‍ ചോര്‍ത്തിയെന്നു കഴിഞ്ഞ ദിവസം ട്രംപിന്റെ സഹായി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, വൈറ്റ് ഹൗസും അന്വേഷണ സമിതിയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. മുള്ളര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചു തനിക്കറിയില്ലെന്നു ട്രംപ് പറഞ്ഞു. ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ഇ-മെയിലുകള്‍ അന്വേഷണസമിതി നിയമവിരുദ്ധമായി ചോര്‍ത്തിയെന്നു ട്രംപിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.മുള്ളറിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് നീക്കം നടത്തുന്നതായി ഹൗസ് ഓഫ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങളട—ക്കമുള്ള ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ആശങ്ക അറിയിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ട്രംപിന്റെ നിരവധി സഹായികള്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss