|    Nov 13 Tue, 2018 4:00 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മുള്ളറെ പുറത്താക്കരുതെന്നാവശ്യപ്പെട്ട് വാഷിങ്ടണ്‍ ഡിസിയില്‍ റാലി

Published : 10th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്നു സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറെ പുറത്താക്കരുതെന്ന് ആവശ്യരപ്പെട്ട് വാഷിങ്ടണ്‍ ഡിസിയില്‍ പ്രതിഷേധ റാലി. അന്വേഷണത്തിന്റെ ചുമതല മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജനറല്‍ റൂഡ് റോസെന്‍ സ്റ്റീനെ ഏല്‍പ്പിച്ചിരുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു.
അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത നിന്നു ജഫ് സെഷന്‍സിനെ പുറത്താക്കിയതിനു പിന്നാലെയാണ് മുള്ളറെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. ജഫ് സെഷന്‍സിനു പിന്നാലെ ട്രംപ്, മുള്ളറെ ലക്ഷ്യവയ്ക്കുന്നെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
സെഷന്‍സിനു പകരമായി നിയമിച്ച മാത്യു വിറ്റേക്കര്‍ ട്രംപിന്റെ വിശ്വസ്തനും മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ വിമര്‍ശിക്കുന്നയാളുമാണ്. വിറ്റേക്കറിന്റെ നിയമനത്തെ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടയ ഡെമോക്രാറ്റുകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
സെഷന്‍സ് റഷ്യന്‍ ഉദ്യോഗസ്ഥരുമായി രണ്ടു തവണ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അമേരിക്കന്‍ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫഌയന്‍, മുന്‍ സഹായി മൈക്കല്‍ കോഹന്‍ എന്നിവര്‍ കുറ്റക്കാരാണെന്നു മുള്ളര്‍ സമിതി കണ്ടെത്തിയിരുന്നു. മുള്ളര്‍ സമിതി അന്തിമ റിപോര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങിയതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss