|    Mar 28 Tue, 2017 9:58 am
FLASH NEWS

മുള്ളരിങ്ങാട്ട് നടന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ്; കോണ്‍ട്രാക്ടര്‍ അറസ്റ്റില്‍

Published : 19th October 2016 | Posted By: Abbasali tf

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ 17ാം വാര്‍ഡിലെ മുള്ളരിങ്ങാട് പട്ടികജാതി കോളനിയില്‍ നടപ്പാക്കിയ ‘സ്വയംപര്യാപ്ത ഗ്രാമം’ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍ അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതി പാമ്പാടുംപാറ മുണ്ടിയെരുമ കുമ്പുകാട്ട് മൈക്കിള്‍ (56)ന്റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം തേടി മൈക്കിളും കൂട്ടുപ്രതികളായ റുഡോള്‍ഫ്, സൂര്യകുമാരി എന്നിവരും ആദ്യം കീഴ്‌ക്കോടതിയേയും പിന്നീട് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദിന്റെ മുമ്പില്‍ ഹാജരായ മൈക്കിളിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.മുള്ളരിങ്ങാട് ഗവ. ഹൈസ്‌കൂളിനു സമീപത്തെ ഊറ്റുകണ്ണി എസ്‌സി കോളനിയില്‍ 2012ലായിരുന്നു പദ്ധതിയാരംഭിച്ചത്. കോളനിയിലെ റോഡുകള്‍, കലുങ്ക്, ഓട എന്നിവ നിര്‍മിക്കുക, കുടിവെള്ള പദ്ധതി നടപ്പാക്കുക, നിലവിലുള്ള വീടുകളുടെ മെയിന്റനന്‍സ് നടത്തുക എന്നിവയായിരുന്നു പദ്ധതി പ്രകാരം ചെയ്യേണ്ടിയിരുന്നത്. പദ്ധതിക്കായി ഒരു കോടി രൂപയായിരുന്നു പട്ടികജാതി വികസന വകുപ്പ് അനുവദിച്ചത്. കെയ്‌കോ’ (കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍)ക്കായിരുന്നു നിര്‍മാണച്ചുമതല.അഴിമതി ആരോപണം ശക്തമായതോടെ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ സജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി ലക്ഷങ്ങളുടെ ക്രമക്കേടാണു കണ്ടെത്തിയത്. ഒരു കോടി രൂപ അനുവദിച്ച പദ്ധതിയില്‍ 10 ലക്ഷം രൂപ മാത്രം വിനിയോഗിച്ചു. 37.14 ലക്ഷം രൂപ ചെലവാക്കിയതായി രേഖകള്‍ തയ്യാറാക്കി. 45 ലക്ഷം രൂപാ കോണ്‍ട്രാക്ടര്‍ കൈപ്പറ്റി. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി 2012ല്‍ 155 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതീയിലും കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുക മാത്രമാണ് ചെയ്തത്. അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ ചോര്‍ന്നൊലിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജ് ഉത്തരവിട്ടു. കോണ്‍ട്രാക്ടര്‍ മൈക്കിള്‍, കെയ്‌കോയിലെ ഉദ്യോഗസ്ഥന്‍ റുഡോള്‍ഫ്, അസിസ്റ്റന്റ് എന്‍ജിനീയര്‍, മുന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഗംഗാധരന്‍,മുന്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ സൂര്യകുമാരി എന്നിവരാണ് മറ്റു പ്രതികള്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day