|    Sep 22 Fri, 2017 10:01 am

മുളക്കുഴയില്‍ മല്‍സരിക്കുന്നത് അഭിഭാഷകരായ സുഹൃത്തുക്കള്‍

Published : 22nd October 2015 | Posted By: SMR

ചെങ്ങന്നൂര്‍: ജില്ലാ പഞ്ചായത്തില്‍ മുളക്കുഴ ഡിവിഷനില്‍ ഇരു മുന്നണികളില്‍ നിന്നുമായി പോരാട്ട വേദിയിലുള്ളത് അഭിഭാഷകരായ സുഹൃത്തുകള്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന വി വേണു മുളക്കുഴ കാരക്കാട് സ്വദേശിയും 25 വര്‍ഷത്തോളമായി ചെങ്ങന്നൂര്‍ കോടതിയിലെ അഭിഭാഷകനുമാണ്. ആദ്യമായാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതെങ്കിലും അഭിഭാഷക സംഘടന നിരവധി സാംസ്‌കാരിക സംഘടനകള്‍ എന്നിവയിലുള്ള പ്രവര്‍ത്തന പാടവം തന്നെ വിജയത്തിലെത്തിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ഡി നാഗേഷ് കുമാറും ചെങ്ങന്നൂര്‍ കോടതിയിലെഅഭിഭാഷകനും പുലിയൂര്‍ സ്വദേശിയുമാണ്. നിലവില്‍ പുലിയൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമാണ്. രാഷ്ട്രീയത്തിനുപുറമേ ഗ്രന്ഥശാല, ക്ഷീരോത്പാദക സംഘം, സ്‌കൂള്‍ വികസന സമിതികള്‍ എന്നിവയിലെല്ലാം നേതൃനിരയില്‍ നാഗേഷ് പ്രവര്‍ത്തിക്കുന്നു. സുഹൃത്തുക്കള്‍ തമ്മിലുള്ള മല്‍സരത്തില്‍ ആരു നേട്ടമുണ്ടാക്കിയാലും തങ്ങളുടെ സൗഹൃദത്തെ അത് ബാധിക്കില്ലെന്ന് ഇരുവരും ആണയിടുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ബി കൃഷ്ണകുമാറും പള്ളിയോട സേവാസംഘം നിരവധി സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തന പരിചയവുമായാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക