|    Oct 24 Tue, 2017 9:22 am
FLASH NEWS

മുളക്കുഴയില്‍ നാലിടത്ത് മോഷണ ശ്രമം; മുസ്‌ലിം പള്ളിയുടെ നേര്‍ച്ചക്കുറ്റി കുത്തിത്തുറന്നു

Published : 20th October 2016 | Posted By: SMR

ചെങ്ങന്നൂര്‍: മുളക്കുഴയില്‍ കഴിഞ്ഞ രാത്രി നാലിടത്ത് മോഷണ ശ്രമം നടന്നു. മുളക്കുഴ മുസ്‌ലിം പള്ളിയുടെ പ്രധാന ഗേറ്റിനോട് ചേര്‍ന്നുള്ള നേര്‍ച്ചക്കുറ്റി മോഷ്ടാവ് കുത്തിത്തുറക്കുകയും താഴ് അറുത്തുമാറ്റുകയും ചെയ്തു. എന്നാല്‍ നേര്‍ച്ചക്കുറ്റിക്കു പുറത്ത് മറ്റൊരു താഴ്കൂടി ഉണ്ടായിരുന്നതിനാല്‍ പണം അപഹരിക്കാനായില്ല. കഴിഞ്ഞ രാത്രി 12ഓടെ മുളക്കുഴ പഞ്ചായത്ത് ജങ്ഷനു സമീപമുള്ള ഷീബാ മന്‍സിലില്‍ ജമാലുദ്ദീന്റെ വീട്ടുമുറ്റത്ത് ആളനക്കം കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങി തിരഞ്ഞെങ്കിലും പിടികൂടാനായില്ല.അല്‍പ സമയത്തിനകം മുളക്കുഴ തടിമില്ലിനു സമീപമുള്ള രണ്ടു വീടുകളിലും സമാനമായ രീതിയില്‍ മോഷ്ടാവിനെ കാണുകയുണ്ടായി. ഇവിടെയും തിരഞ്ഞിട്ടും പിടികൂടാനായില്ല. എന്നാല്‍ ഈ വീടിനു പുറകിലുള്ള ക്യഷിയിടത്തില്‍ മോഷ്ടാവ് മലമൂത്ര വിസര്‍ജനം നടത്തിയതായി വീട്ടുകാര്‍ പറയുന്നു. അല്‍പ്പ സമയത്തിനകം മുളക്കുവ രാജ് മാര്‍ബിള്‍സ് ജീവനക്കാരന്‍ രാജ്കുമാര്‍ വാടകയ്ക്ക് താമസിക്കുന്ന പഞ്ചായത്ത് ജങ്ഷനു സമീപമുള്ള വീട്ടിലെത്തി വസ്ത്രങ്ങള്‍. കവര്‍ന്നു ജനലിനു സമീപം ആളനക്കം കണ്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇവിടെ നിന്നും മോഷ്ടാവ് രക്ഷപ്പെട്ടു.അതിനു ശേഷമാവാം പള്ളിയുടെ നേര്‍ച്ചക്കുറ്റി കുത്തിത്തുറന്നതെന്ന് സംശയിക്കുന്നു. പുലര്‍ച്ചെ പള്ളിയിലെത്തിയവര്‍ കഴിഞ്ഞ രാത്രി പല വീടുകളിലും കള്ളനെത്തിയ വാര്‍ത്ത പറഞ്ഞതോടെ സംശയം തീര്‍ക്കാന്‍ നേര്‍ച്ചക്കുറ്റി പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ മറ്റൊരു പുതിയ താഴ് വാങ്ങി പൂട്ടി വാങ്ങി സുരക്ഷിതമാക്കി. രാത്രി കാലങ്ങളില്‍ എംസി റോഡില്‍ പോലിസ് പട്രോളിങ് ഇല്ലാതായതാണു വീണ്ടും മോഷ്ടാക്കള്‍ ഈ പ്രദേശത്ത് തമ്പടിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. മുമ്പ പള്ളിപ്പടി, കാരയ്ക്കാട്, പാറയ്ക്കല്‍, പറയരുകാല എന്നിവിടങ്ങളില്‍ വ്യാപകമായ മോഷണവും മോഷണ ശ്രമങ്ങളും നടന്നിരുന്നു. ഇതില്‍ റബര്‍ കട കുത്തിത്തുറന്നുള്ള മോഷണക്കേസ് പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലിസ് പിടികൂടിയത്. അടുത്തിടെ മോഷണക്കേസിന് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ഒരു പ്രതിയുടെ പ്രദേശത്തെ സാന്നിധ്യവും നാട്ടുകാര്‍ക്ക് സംശയത്തിന് ഇടനല്‍കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക