|    Jan 16 Mon, 2017 10:41 pm
FLASH NEWS

മുളകുപൊടി വിതറി മാല പൊട്ടിക്കാന്‍ ശ്രമം മൂന്നംഗസംഘം പിടിയില്‍

Published : 30th August 2016 | Posted By: SMR

തലശ്ശേരി: വീട്ടില്‍ കയറി മുളകുപൊടി വിതറി മാലപൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീകളടക്കമുള്ള മൂവര്‍ സംഘം പിടിയിലായി. കൊളശ്ശേരി പാറക്കെട്ടിലെ ജാനകിയുടെ വീട്ടില്‍ കയറി മുളകുപൊടി വിതറി സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് മൂന്നുപേരെ സ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പെടുത്തിയത്. ഇന്നലെ വൈകീട്ട്  മൂന്നോടെയാണ് സംഭവം. ചൊക്ലി മോന്താലിലെ കെ പി ബീന, പൊന്ന്യത്തെ കെ സുമിയത്ത്, പുന്നോലിലെ വി പി ശശി എന്നിവരാണ് ജാനകിയുടെ വീട്ടിലെത്തിയത്.——
തുടര്‍ന്ന് ജാനകിയുടെ കണ്ണിലേക്ക് മുളക് പൊടി വിതറിയാണ് സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍ക്കാരും നാട്ടുകാരും സ്ഥലത്തെത്തി സംഘത്തെ കീഴ്‌പ്പെടുത്തുകയായിരുന്നു. പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക