|    Dec 15 Fri, 2017 2:00 pm
Home   >  News now   >  

മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാന്‍

Published : 6th December 2015 | Posted By: swapna en

akhtar-muhammad-

കാബൂള്‍: താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടട്ടില്ലെന്ന് താലിബാന്‍.ഇന്നു ഓണ്‍ലൈനായി പുറത്തുവിട്ട ഓഡിയോയിലാണ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് താലിബാന്‍ അറിയിച്ചത്. ശത്രൂക്കളുടെ ഒളിഅജന്‍ണ്ടയാണ് വ്യാജവാര്‍ത്തയ്ക്കുപിന്നില്‍. വാര്‍ത്തയില്‍ സത്യമില്ല.അദ്ദേഹത്തിന് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. 16 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഓഡിയോയില്‍ പറയുന്നു.

രണ്ടു ദിവസം മുമ്പ് അഫ്ഗാന്‍ ഭരണകൂടമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.  ബുധനാഴ്ച താലിബാന്‍ സംഘങ്ങള്‍ക്കിടയിലുണ്ടായ പോരാട്ടത്തിലാണ് മുല്ല അക്തര്‍ മന്‍സൂറിനു ഗുരുതരമായി പരിക്കേറ്റത് എന്നായിരുന്നു വാര്‍ത്ത. മന്‍സൂര്‍ കൊല്ലപ്പെട്ടുവെന്ന് വെള്ളിയാഴ്ചയാണ് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്. അധികാര തര്‍ക്കമാണ് സംഘടനയ്ക്കുള്ളിലെ തമ്മില്‍ത്തല്ലിനു വഴിയൊരുക്കിയതെന്നും വാക്തര്‍ക്കത്തെ തുടര്‍ന്ന് ഇരുസംഘങ്ങളും പരസ്പരം വെടിയുതിര്‍ത്തതോടെ സംഘടനാ തലവന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.  താലിബാന്‍ മുന്‍ തലവന്‍ മുല്ല ഉമര്‍ ജൂലൈയില്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചതോടെയാണ് മുല്ല അക്തര്‍ മന്‍സൂര്‍ താലിബാന്‍ മേധാവിയായി അവരോധിതനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക