|    Jul 20 Fri, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുല്ലപ്പെരിയാറിലെ പാര്‍ക്കിങ് തര്‍ക്കം ഇരുസംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കണം : സുപ്രിം കോടതി

Published : 16th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപത്ത് കേരളം വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നു സുപ്രിംകോടതി. അടുത്തമാസം 11നുള്ളില്‍ ഈ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് അതിന്റെ മറുപടി അറിയിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി. അണക്കെട്ടിനു സമീപത്ത് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതു തടയണമെന്നും പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പു കുറയുമെന്നും ചൂണ്ടിക്കാട്ടി തമിഴ്‌നാട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 1886ലെ കരാറിന്റെ ലംഘനവും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതുമാണു തീരുമാനമെന്നുമാണു തമിഴ്‌നാട് കോടതിയില്‍ വാദിച്ചത്. ഹരജിയില്‍ കേരളത്തിന്റെ മറുപടി കൂടി പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്. മുല്ലപ്പെരിയാറിലെ നിര്‍ദിഷ്ട പാര്‍ക്കിങ് മേഖല പാട്ട ഭൂമിയിലല്ലെന്നു കഴിഞ്ഞവര്‍ഷം കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം ഹരിത കോടതിയുടെ ചെന്നൈ ബെഞ്ച് റദ്ദാക്കിയിരിക്കുകയാണ്. ഹരിതകോടതിയുടെ നിര്‍ദേശപ്രകാരം സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയും വനം ഇന്‍സ്‌പെക്ടര്‍ ജനറലും നടത്തിയ പരിശോധനയില്‍ പാര്‍ക്കിങ് ഏരിയ പാട്ടഭൂമിക്കും മുകളിലാണെന്ന് കണ്ടെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss