|    Dec 15 Sat, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംഭരണശേഷിയിലേക്ക്

Published : 15th August 2018 | Posted By: kasim kzm

അബ്ദുല്‍ സമദ് എ

കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്. ഇടുക്കിക്കു പിന്നാലെ മുല്ലപ്പെരിയാറിലെ ജലനിരപ്പും സംഭരണശേഷിയോടടുക്കുന്നു. ഇന്നലെ രാത്രിയോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലെത്തി. കഴിഞ്ഞ മാസം 29നാണ് അവസാനമായി അണക്കെട്ടിലെ ജലനിരപ്പ് 135.95 അടിയിലെത്തിയത്.
സെക്കന്‍ഡില്‍ 2008 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തിയപ്പോള്‍ 2300 ഘനയടി തമിഴ്‌നാട് കൊണ്ടുപോയിരുന്നു. രണ്ടാഴ്ച പിന്നിടുമ്പോള്‍ വീണ്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടി പിന്നിട്ടുകഴിഞ്ഞു. നീരൊഴുക്കും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 4419.40 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ 2200 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോവുന്നത്.
മുല്ലപ്പെരിയാറില്‍ 51.40 മില്ലിമീറ്ററും തേക്കടിയില്‍ 21.20 മില്ലിമീറ്ററും മഴയാണു ലഭിച്ചത്. ഇത്തരത്തില്‍ മഴ തുടരുകയാണെങ്കില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇടുക്കിയിലേക്ക് ജലം ഒഴുകാനുള്ള സാധ്യതയാണു വര്‍ധിച്ചത്. 2017 ഡിസംബറില്‍ ഒരുദിവസത്തെ മഴയില്‍ ആറടിയോളം വെള്ളം ഉയര്‍ന്നിരുന്നു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുപ്രകാരം നവംബര്‍ 30ന് 121.7 അടിയായിരുന്ന ജലനിരപ്പ് ഡിസംബര്‍ 1ന് 127.9 അടിയായി ഉയരുകയായിരുന്നു.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്. എന്നാല്‍, മുല്ലപ്പെരിയാര്‍ മേഖലയില്‍ താരതമ്യേന കുറഞ്ഞ അളവിലാണ് മഴ പെയ് തത്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെ 26 വര്‍ഷത്തിനുശേഷം അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യമുണ്ടായി. താല്‍ക്കാലികമായി മാറിനിന്ന മഴ വീണ്ടും ശക്തിപ്പെട്ടതോടെ ഒരിക്കല്‍ക്കൂടി അണക്കെട്ടിലെ ജലം 142 അടിയില്‍ എത്താനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss