|    Dec 15 Sat, 2018 3:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുല്ലപ്പെരിയാര്‍: സ്പില്‍വേക്ക് സമീപം മണ്ണിടിഞ്ഞു

Published : 18th August 2018 | Posted By: kasim kzm

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയ്ക്ക് സമീപം മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. പ്രധാന അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലേയ്ക്ക് പോകുന്ന റോഡിന്റെ ഇടതു ഭാഗത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഷട്ടറുകള്‍ വഴി വലിയ അളവില്‍ വെള്ളം തുറന്നു വിട്ടപ്പോഴാണ് ഇത്തരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. സ്പില്‍വേയുടെ ഒരു ഭിത്തി ഉറപ്പിച്ചിരിക്കുന്ന ചെറിയ കുന്നിന്റെ ഒരു ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
പ്രധാന ഡാമില്‍ നിന്നും മൂന്നുറോളം മീറ്റര്‍ അകലെയാണ് സ്പില്‍വേ സ്ഥിതി ചെയ്യുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന മണ്ണിടിച്ചില്‍ നിലവില്‍ യാതൊരു ആശങ്കയും സൃഷ്ടിക്കുന്നില്ലെങ്കിലും സംരക്ഷണഭിത്തി കെട്ടി സംരക്ഷിച്ചില്ലെങ്കില്‍ സ്പില്‍വേയുടെ ബലക്ഷയത്തിന് കാരണമാകും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പും ഇത്തരത്തില്‍ ഈ ഭാഗത്ത് മണ്ണിടിഞ്ഞിരുന്നു. ഇക്കാര്യം മാധ്യങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു വെങ്കിലും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉദ്യോഗസ്ഥര്‍ ഇത് തള്ളിക്കളയുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss