|    Nov 13 Tue, 2018 7:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുല്ലപ്പെരിയാര്‍; വെള്ളത്തിന്റെ അളവ് ശേഖരിക്കാന്‍ കേരള ഉദ്യോഗസ്ഥരെ അനുവദിച്ചില്ല

Published : 30th August 2018 | Posted By: kasim kzm

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഡിജിറ്റല്‍ മീറ്ററില്‍ നിന്നു വെള്ളത്തിന്റെ അളവ് ശേഖരിക്കാന്‍ കേരള ഉദ്യോഗസ്ഥരെ തമിഴ്‌നാട് അനുവദിച്ചില്ല. ഇന്നലെ രാവിലെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രമാഭായിയും സംഘവും അണക്കെട്ടില്‍ എത്തിയത്. വെള്ളത്തിന്റെ അളവ് എടുക്കുന്നതിനായി ഡിജിറ്റല്‍ മീറ്റര്‍ സ്ഥാപിച്ചിരിക്കുന്നു മുറി തുറന്നുതരണമെന്ന് കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് ഇതിന് തയ്യാറായില്ല. ജലനിരപ്പ് 140 അടിക്ക് മുകളിലെത്തിയാല്‍ മാത്രമേ ഡിജിറ്റല്‍ മീറ്റര്‍ സ്ഥാപിച്ചിരിക്കുന്ന മുറി തുറന്നു തരാന്‍ കഴിയുകയുള്ളൂവെന്നാണ് തമിഴ്‌നാട് കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌കെയിലില്‍ നിന്നു വെള്ളത്തിന്റെ അളവ് ശേഖരിച്ചശേഷം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss