|    Mar 25 Sat, 2017 3:19 pm
FLASH NEWS

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി നിലപാട് തിരുത്തി

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ട് സുരക്ഷിതമല്ലെന്നു നിയമസഭയും സര്‍വകക്ഷി യോഗവുമെടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യത്യസ്തമായ നിലപാടെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. നിയമസഭയില്‍ പി ടി തോമസിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് അണക്കെട്ട് സുരക്ഷിതമാണെന്ന തന്റെ മുന്‍നിലപാട് മുഖ്യമന്ത്രി മാറ്റിയത്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിയമസഭയും സര്‍വകക്ഷി യോഗവുമെടുത്ത തീരുമാനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള വ്യതിചലനം ആലോചിക്കുന്നുണ്ടോ, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു വ്യത്യസ്തമായ പ്രസ്താവനകള്‍ ഉണ്ടാവാനുള്ള സാഹചര്യമെന്താണ് എന്നിവയായിരുന്നു പി ടി തോമസിന്റെ ചോദ്യം.
സ്‌കൂള്‍ കുട്ടികള്‍ സംസാരിക്കുന്നതുപോലെ പ്രതികരിക്കേണ്ട വിഷയമല്ല മുല്ലപ്പെരിയാറെന്നും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വ്യക്തമായ അഭിപ്രായമെന്താണെന്നു വിശദീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. ഇതിനു നല്‍കിയ മറുപടിയില്‍ നിയമസഭയും സര്‍വകക്ഷിയോഗവുമെടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. വ്യത്യസ്തമായ പ്രസ്താവന തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ദേശീയ, അന്തര്‍ദേശീയ വിദഗ്ധസമിതികളെ പരിശോധനയ്ക്ക് ഏര്‍പ്പെടുത്താന്‍ ഇരുസംസ്ഥാനങ്ങളും ചര്‍ച്ചചെയ്ത് ആലോചിക്കുമെന്നും മറുപടിയില്‍ പറയുന്നു.
അണക്കെട്ട് സുരക്ഷിതമാണെന്ന മുഖ്യമന്ത്രിയുടെ മുന്‍നിലപാട് മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിയമനടപടികളിലടക്കം കേരളത്തിനു തിരിച്ചടിയാവുമെന്നും പുതിയ അണക്കെട്ട് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും സിപിഐയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്നു വിദഗ്ധസംഘം റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ടെന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നും സുരക്ഷാകാര്യത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് പിണറായി നേരത്തെ പറഞ്ഞിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

(Visited 185 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക