|    Nov 16 Fri, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുല്ലപ്പെരിയാര്‍ പഠന റിപോര്‍ട്ട് ലഭ്യമാക്കാന്‍ കോടതിയെ സമീപിക്കും

Published : 12th August 2018 | Posted By: kasim kzm

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള പഠന റിപോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സേവ് കേരള ഭാരവാഹികള്‍. പഠന റിപോര്‍ട്ടുകള്‍ വിവരാവകാശം മുഖേന ആവശ്യപ്പെട്ടപ്പോള്‍ അത്തരം റിപോര്‍ട്ടുകള്‍ ജനങ്ങള്‍ അറിയേണ്ടതില്ലെന്ന മറുപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചതെന്ന് പ്രസിഡന്റ് അഡ്വ. റസ്സല്‍ ജോയി പറഞ്ഞു. 2017ല്‍ മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനോടും കേരള, തമിഴ്‌നാട് സര്‍ക്കാരുകളോടും മൂന്ന് ദുരന്തനിവാരണ കമ്മിറ്റികള്‍ രൂപീകരിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാത്ത മൂന്ന് സര്‍ക്കാരുകള്‍ക്കെതിരെയും കോടതി അലക്ഷ്യ ഹരജി സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss