|    Jul 22 Sat, 2017 2:09 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുല്ലപ്പെരിയാര്‍: ദുരന്തനിവാരണ സേന ഇന്നെത്തും

Published : 3rd December 2015 | Posted By: SMR

കുമളി: മുല്ലപ്പെരിയാറിന്റെ താഴ്‌വരയില്‍ റവന്യൂ വകുപ്പ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ദേശീയ ദുരന്തനിവാരണ സേന ഇന്ന് മുല്ലപ്പെരിയാറിലെത്തും. അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്കെത്തിയതോടെയാണ് ദുരന്തനിവാരണ സേനയുടെ സേവനം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത്. മലപ്പുറത്തുനിന്നുള്ള പ്രത്യേക സംഘം ഇന്നു രാവിലെ കുമളിയിലെത്തും. അണക്കെട്ടിലെ വെള്ളം പെരിയാര്‍ നദിയിലേക്ക് തുറന്നുവിടേണ്ടി വന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സ്‌കൂളുകളില്‍ ക്യാംപുകള്‍ തുറക്കും. ഇതിനായി ഇടുക്കി എഡിഎമ്മിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക