|    Sep 21 Fri, 2018 7:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുല്ലപ്പെരിയാര്‍ തുറന്നേക്കും; ജനങ്ങളെ ഒഴിപ്പിക്കും

Published : 15th August 2018 | Posted By: kasim kzm

ഇടുക്കി/കുമളി: നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയേറി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കുമെന്ന് ഇന്നലെ രാത്രി കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. മുല്ലപ്പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍(ഓറഞ്ച് അലര്‍ട്ട്) അധികൃതര്‍ നിര്‍ദേശം നല്‍കി. ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനും നടപടി സ്വീകരിച്ചു. 5000ഓളം പേരെ ഒഴിപ്പിക്കുമെന്നാണ് അറിയുന്നത്.
അതേസമയം, നീരൊഴുക്ക് വര്‍ധിച്ചതും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിലെ അടച്ച രണ്ട് ഷട്ടറുകള്‍ വീണ്ടും തുറന്നു. ഇപ്പോള്‍ അഞ്ചു ഷട്ടറുകളില്‍ കൂടി ജലം ഒഴുക്കുന്നുണ്ട്. മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ കൂടി തുറന്നാല്‍ വെള്ളപ്പൊക്കം രൂക്ഷമാവും. മുല്ലപ്പെരിയാറിലെയും സമീപപ്രദേശങ്ങളിലെയും പോലിസ് സ്‌റ്റേഷനുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. അതേസമയം, ഇന്നലെ ഇടുക്കി ജില്ലയില്‍ മഴ വ്യാപക നാശം വിതച്ചു. മാട്ടുപ്പെട്ടി ഡാം തുറന്നുവിട്ടതോടെ മൂന്നാര്‍ ഒറ്റപ്പെട്ട നിലയിലാണ്. അടിമാലി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടി. രണ്ടുപേരെ കാണാതായതായും വിവരമുണ്ട്.
അതേസമയം, ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഉപസമിതി ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. ഇന്നലെ രാത്രിയിലെ കണക്കനുസരിച്ച് ജലനിരപ്പ് 139 അടിയായി ഉയര്‍ന്നിട്ടുണ്ട്. പരമാവധി 140 അടി വെള്ളം സംഭരിക്കാനാണ് സുപ്രിംകോടതിയുടെ അനുമതിയുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss