|    Sep 23 Sun, 2018 8:41 am
FLASH NEWS
Home   >  National   >  

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രിം കോടതി

Published : 24th August 2018 | Posted By: mtp rafeek


ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ സാഹചര്യം പരിഗണിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറക്കണമെന്ന് തമിഴ്‌നാടിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. ആഗസ്ത് 31 വരെ 139 അടി എന്ന നിലയില്‍ നിര്‍ത്തണമെന്നാണ് സുപ്രിം കോടതി ഉത്തരവ്. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടിയാക്കി കുറയ്ക്കണമെന്നാണ് മേല്‍നോട്ടസമിതിയുടെ ശുപാര്‍ശയെന്ന് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച സുപ്രിംകോടതി മേല്‍നോട്ടസമിതിയുടെ തീരുമാനവുമായി മുന്നോട്ട് പോകാന്‍ കേരളത്തോടും തമിഴ്‌നാടിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടു. തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss