|    Mar 30 Thu, 2017 10:16 pm
FLASH NEWS

മുല്ലപ്പെരിയാര്‍: ഉപസമിതി സന്ദര്‍ശനം ഇന്ന്

Published : 27th May 2016 | Posted By: SMR

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു നിയോഗിച്ച ഉപസമിതി ഇന്നു ഡാം സന്ദര്‍ശിക്കും. കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായും സ്പില്‍വേ ഷട്ടറുകള്‍ നിയന്ത്രിക്കുന്നതിനുമായി തമിഴ്‌നാട് സ്ഥാപിച്ചിരിക്കുന്ന ഇലക്‌ട്രോണിക് കണ്‍ട്രോള്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്തും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ യൂനിറ്റ് സ്ഥാപിച്ചത് കേരളത്തെ അറിയിച്ചിരുന്നില്ല. കേന്ദ്ര ജല കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് ഗിരീഷ് ഉബര്‍ജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു പരിശോധന നടത്തുക.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day