|    Jan 21 Sat, 2017 2:18 pm
FLASH NEWS

മുല്ലപ്പെരിയാര്‍: ഉപസമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി

Published : 13th August 2016 | Posted By: SMR

കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി. ഇത്തവണത്തെ സന്ദര്‍ശനത്തിനിടെ അണക്കെട്ടില്‍ നിന്നുള്ള സ്വീപേജ് വെള്ളത്തിന്റെ അളവ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയില്ല. ഇന്നലെ രാവിലെയാണ് ഹരീഷ് ഗിരീഷ് ഉമ്പര്‍ജി ചെയര്‍മാനും സംസ്ഥാന ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍, എന്‍ എസ് പ്രസീദ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷനല്‍ എന്‍ജിനീയര്‍ സാം ഇര്‍വിന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാധവന്‍ എന്നിവര്‍ അംഗങ്ങളായുള്ള ഉപസമിതി  പരിശോധനയ്ക്കായി അണക്കെട്ടില്‍ എത്തിയത്.
പ്രധാന അണക്കെട്ടിലും സ്പില്‍വേയിലും ഗാലറികളിലും പരിശോധന നടത്തി. എന്നാല്‍, പതിവിന് വിപരീതമായി ഇത്തവണ സ്വീപേജ് വെള്ളത്തിന്റെ അളവെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല.
ഗാലറിക്കുള്ളിലെ വിനോച്ചില്‍ നിന്നുമാണ് സ്വീപേജ് വെള്ളത്തിന്റെ അളവ് ശേഖരിക്കുന്നത്. എന്നാല്‍, ഇത്തവണ സ്വീപേജ് വെള്ളം ഗാലറിയില്‍ സ്ഥാപിച്ചിട്ടുള്ള മര്‍ദ്ദമാപിനികളിലേക്ക് തുറന്നു വിടുകയാണ് തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ചെയ്തത്. കേരളം ആവശ്യപ്പെടാതെയായിരുന്നു തമിഴ്‌നാടിന്റെ ഈ നടപടി. ഈ മാസം 26ന് വീണ്ടും അണക്കെട്ടില്‍ പരിശോധന നടത്തുന്നതിനും ഉപസമിതി തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക