|    Jan 19 Thu, 2017 1:44 am
FLASH NEWS

മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു

Published : 8th October 2015 | Posted By: RKN

കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നലെ അണക്കെട്ടു സന്ദര്‍ശിച്ചു. മിനിറ്റില്‍ 39 ലിറ്ററാണ് ഇന്നലത്തെ സ്വീവേജ് ജലത്തിന്റെ അളവ്. ഇതു രേഖപ്പെടുത്തിയ ശേഷമാണ് കുമളിയിലെ മുല്ലപ്പെരിയാര്‍ ഉപസമിതി ഓഫിസില്‍ യോഗം ചേര്‍ന്നത്. ഡാമിന്റെ സ്വീവേജ് ജലത്തിന്റെ അളവു സംബന്ധിച്ച പരിശോധനാ റിപോര്‍ട്ട് യോഗം പരിഗണിച്ചു.

റിപോര്‍ട്ട് വിശകലനം ചെയ്തശേഷം തുടര്‍നടപടിയുണ്ടാവുമെന്ന് സമിതി ചെയര്‍മാന്‍ ഹരീഷ് ഗിരീഷ് ഉമ്പര്‍ജി വ്യക്തമാക്കി. ഇതിനു കാലതാമസം ഉണ്ടാവുമെന്നും ചെയര്‍മാന്‍ അറിയിച്ചു.കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രധാന ഡാമിന്റെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സാധനസാമഗ്രികള്‍ വള്ളക്കടവ് ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍ വനംവകുപ്പു തടഞ്ഞിരുന്നു.

കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ അവകാശങ്ങള്‍ ഹനിക്കുകയാണെന്ന് തമിഴ്‌നാട് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കേരളത്തെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ദാനിയേല്‍, എന്‍ എസ് പ്രസീദ്, തമിഴ്‌നാട് പ്രതിനിധികളായ മാധവന്‍, സൗന്ദരം എന്നിവരാണു സമിതിയിലുള്ളത്. ആര്‍ എല്‍ വി നാഥന്‍ അധ്യക്ഷനായ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി താമസിയാതെ അണക്കെട്ടു സന്ദര്‍ശിക്കും.മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു
കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നലെ അണക്കെട്ടു സന്ദര്‍ശിച്ചു. മിനിറ്റില്‍ 39 ലിറ്ററാണ് ഇന്നലത്തെ സ്വീവേജ് ജലത്തിന്റെ അളവ്. ഇതു രേഖപ്പെടുത്തിയ ശേഷമാണ് കുമളിയിലെ മുല്ലപ്പെരിയാര്‍ ഉപസമിതി ഓഫിസില്‍ യോഗം ചേര്‍ന്നത്.

ഡാമിന്റെ സ്വീവേജ് ജലത്തിന്റെ അളവു സംബന്ധിച്ച പരിശോധനാ റിപോര്‍ട്ട് യോഗം പരിഗണിച്ചു. റിപോര്‍ട്ട് വിശകലനം ചെയ്തശേഷം തുടര്‍നടപടിയുണ്ടാവുമെന്ന് സമിതി ചെയര്‍മാന്‍ ഹരീഷ് ഗിരീഷ് ഉമ്പര്‍ജി വ്യക്തമാക്കി. ഇതിനു കാലതാമസം ഉണ്ടാവുമെന്നും ചെയര്‍മാന്‍ അറിയിച്ചു.കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രധാന ഡാമിന്റെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സാധനസാമഗ്രികള്‍ വള്ളക്കടവ് ഫോറസ്റ്റ് ചെക്കുപോസ്റ്റില്‍ വനംവകുപ്പു തടഞ്ഞിരുന്നു.

കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ അവകാശങ്ങള്‍ ഹനിക്കുകയാണെന്ന് തമിഴ്‌നാട് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കേരളത്തെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ദാനിയേല്‍, എന്‍ എസ് പ്രസീദ്, തമിഴ്‌നാട് പ്രതിനിധികളായ മാധവന്‍, സൗന്ദരം എന്നിവരാണു സമിതിയിലുള്ളത്. ആര്‍ എല്‍ വി നാഥന്‍ അധ്യക്ഷനായ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി താമസിയാതെ അണക്കെട്ടു സന്ദര്‍ശിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക