|    Sep 19 Wed, 2018 2:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം: പന്നീര്‍സെല്‍വം

Published : 20th August 2018 | Posted By: kasim kzm

തേനി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കെട്ടുറപ്പിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തമിഴ്‌നാടും കേരളവും തമ്മില്‍ ഭിന്നത സൃഷ്ടിക്കുന്നതിനാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം. 142 അടിവരെ വെള്ളം സൂക്ഷിക്കുന്നതിന് അണക്കെട്ട് സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. 142 അടിവരെ വെള്ളം സൂക്ഷിക്കാനാവുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭയപ്പടേണ്ട ആവശ്യമില്ല. അണക്കെട്ടിന് ബലമുണ്ട്. ഭൂകമ്പമുണ്ടായാല്‍ പോലും അണക്കെട്ടിനെ ബാധിക്കുകയില്ല-അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുമളി റോഡ് സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സെല്‍വം.കേരളത്തിലെ ജനങ്ങള്‍ ഞങ്ങളുടെ സഹോദരീ സഹോദരന്‍മാരാണ്. ചിലര്‍ ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വിള്ളലുകളുണ്ടായിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ പരാമര്‍ശിച്ചാണ് സെല്‍വം ഇക്കാര്യം പറഞ്ഞത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് വെള്ളം 139 അടിയായി കുറയ്ക്കാന്‍ കേരളം തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ കേരളത്തിന്റെ അഭ്യര്‍ഥന തമിഴ്‌നാട് തള്ളി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയം കണക്കിലെടുത്ത് ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കുന്ന കാര്യം പരിഗണിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ദുരന്തനിവാരണ ഉപസമിതിയോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss