|    Mar 26 Sun, 2017 8:35 pm
FLASH NEWS

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതിയുടെ സന്ദര്‍ശനം

Published : 2nd July 2016 | Posted By: SMR

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മേല്‍നോട്ട സമിതി നിയോഗിച്ച അഞ്ച് അംഗ സമിതി ഡാം സന്ദര്‍ശിച്ചു. കേരളാ പ്രതിനിധികളായ സെട്രല്‍ വാട്ടര്‍ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് ഗിരീഷ് ഉമ്മര്‍ജി, ജലവിഭവ എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ജോര്‍ജ് ഡാനിയേല്‍, അസി. എന്‍ജിനിയര്‍ പി എന്‍ പ്രസീദ് തമിഴ്‌നാട് പ്രതിനിധികളായ മാധവന്‍, ശ്യാം ഇര്‍വിന്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. 13 ഷട്ടറുകളില്‍ 2,4 ബ്ലോക്ക് ഷട്ടറുകളുടെ പ്രവര്‍ത്തനം പരിശോധിച്ചു. 114.44 അടിയായി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു.
വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും 1421 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 250 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോവുന്നത്. ഡാം പ്രദേശത്ത് 1.8ഉം തേക്കടിയില്‍ 3.2ഉം മിലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത് ഇതിനിടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അംഗങ്ങളില്‍ മാറ്റം വരുത്തി. ഉന്നത അധികാര മേല്‍നോട്ട സമിതി ചെയര്‍മാന്‍ എല്‍ എ വി നാഥന്‍ സര്‍വീസില്‍ നിന്നു വിരമിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഡാം സേഫ്റ്റി റിഹാബിലിറ്റേഷന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. ബി ആര്‍ കെ പിള്ള ചെയര്‍മാനായും തമിഴ്‌നാട് പ്രതിനിധി പളനിയപ്പന് പകരം തമിഴ്‌നാട് പിഡബ്ല്യുഡി സെക്രട്ടറി എസ് കെ പ്രഭാകരന്‍ എന്നിവരെ നിയോഗിച്ചു. കേരളത്തിന്റെ പ്രതിനിധിയായി വി ജെ കുര്യന്‍ തടരും. ഈ മാസം ഏഴിന് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക